Chapter Title : മുഹബത്ത് 14 [Vashalan]
വേറൊരു സ്പെഷ്യൽ കൂടിയുണ്ട്... ഷാജുവും ഇത്തയും ഒന്നിച്ചാണ്
ഇവിടെ കഴിയുന്നതെന്നും ഹൻസിബ ഒപ്പമുണ്ടെന്നും അറിഞ്ഞപ്പോൾ ഉമ്മ പ്രത്യേകം പറഞ്ഞേൽപ്പിച്ചതാ... ഉമ്മയുടെ കൈകൊണ്ടുള്ള സ്പെഷ്യൽ മാങ്ങാ അച്ചാറും പിന്നെ ഇത്തയ്ക്ക് ഒത്തിരി ഇഷ്ട്ടമുള്ള പ്രത്യേക നെയ്പ്പത്തിരിയും."
അത് കേട്ടതും രാമേന്ദ്രൻ ചേട്ടൻ ചിരിയോടെ ചോദിച്ചു: "അതെന്താടാ... ഇത്തയ്ക്ക് മാത്രം സ്പെഷ്യൽ അച്ചാറും പലഹാരവും? ഞങ്ങൾക്കും വേണം നാടൻ രുചിയൊക്കെ!"
ചേട്ടന്റെ കളിയാക്കൽ കേട്ട് ഹൻസിബ ഒരു കള്ളച്ചിരിയോടെ കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞു: "അത് പിന്നെ ഉമ്മയ്ക്കറിയാമല്ലോ, ഇവിടെയുള്ളവർക്കൊക്കെ ഇതൊക്കെ ഉണ്ടാക്കി കൊടുക്കാൻ ഞാൻ കൂടെയുണ്ടെന്ന്."
ഫാസിലും ശ്രീരാഗും കൊണ്ടുവന്ന നാടൻ ഭക്ഷണപ്പൊതികൾ മേശപ്പുറത്ത് വെച്ചതോടെ ഫ്ലാറ്റാകെ അതിന്റെ മണം പരന്നു. ശ്രീരാഗ് കവറുകൾ ഓരോന്നായി
അഴിച്ചു വെച്ചുകൊണ്ട് പറഞ്ഞു: "വഴിയേ വന്ന ക്ഷീണം കാരണം വയറൊക്കെ കത്തിക്കരിഞ്ഞിരിക്കുകയായിരുന്നു. നിങ്ങൾ പെട്ടെന്ന് തന്നെ പത്തിരിയും ബീഫും ചൂടാക്കാൻ വെക്ക്, നമുക്ക് ഒന്നിച്ച് ഇരുന്ന് കഴിക്കാം."
അടുക്കളയുടെ സ്ലാബിലേക്ക് പൊതികളുമായി നീങ്ങവെ ഹൻസിബ ചിരിച്ചുകൊണ്ട് പറഞ്ഞു: "അതെയതെ, നിങ്ങളെക്കൊണ്ട് വലിയ ഉപകാരമായി. കുറെ കാലമായി നല്ല നാടൻ ബീഫ് കഴിച്ചിട്ട്.
ഞാൻ ഇപ്പൊ പെട്ടെന്ന് തന്നെ പത്തിരിയൊക്കെ ചൂടാക്കി എടുക്കാം."
ഭക്ഷണമൊക്കെ കഴിച്ച്, മേശപ്പുറമെല്ലാം വൃത്തിയാക്കി എല്ലാവരും കൈകഴുകി വന്നപ്പോഴേക്കും രാത്രി നന്നേ വൈകിയിരുന്നു. നാളെ വെള്ളിയാഴ്ച ആയതുകൊണ്ട് ഓഫീസിനും മറ്റു ജോലികൾക്കും ലീവ് ആയതിന്റെയൊരു ആശ്വാസം എല്ലാവരുടെയും
മുഖത്തുണ്ടായിരുന്നു.
"നാളെ വെള്ളിയാഴ്ച ആയതുകൊണ്ട് രാവിലെ നേരത്തെ എഴുന്നേൽക്കണമെന്ന ടെൻഷൻ ഇല്ലല്ലോ... നമുക്ക് നാളെ സാവധാനത്തിൽ എഴുന്നേറ്റാൽ മതി," ശ്രീരാഗ് കൊട്ടുവവിട്ടുകൊണ്ട് പറഞ്ഞു.
"അതെ, നാളെ അവധിയായതുകൊണ്ട് കുഴപ്പമില്ല. നമുക്ക് ഇനി
💬 Comments
View all comments