Chapter Title : മുഹബത്ത് 15 [Vashalan]
മുട്ടനാടിന്റെ അണ്ടിയും മാടപ്രാവിന്റെ മനസ്സുമാണ്..."
ഞാൻ അത് പറഞ്ഞു കഴിഞ്ഞതും ഹൻസിബ
വായ പൊത്തിപ്പിടിച്ച് ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ ബാക്കി വന്ന ആ ചീട്ടുകെട്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ കളിയാക്കിക്കൊണ്ട് പറഞ്ഞു:
"ആഹാ, എന്തൊരു ഷോ ഓഫ് ആയിരുന്നു ഷാജു! അവസാനം വലിയ കെട്ട് തന്നെ സ്വന്തം കൈയില് വന്നല്ലോ!"
അതുകേട്ട് ശ്രീരാഗും ഫാസിലും കൂടി എന്നെ കളിയാക്കിക്കൊണ്ട് ഏറ്റുപിടിച്ചു:
"പിന്നെ അല്ല! ഇവൻ ആദ്യം രാമേന്ദ്രൻ ചേട്ടനെ കളിയാക്കാൻ മുന്നിൽ നിന്നിരുന്നില്ലേ, ഇപ്പോൾ കളി തിരിഞ്ഞു കെണിയിൽ താൻ തന്നെ പെട്ടിരിക്കുകയാണ്!"
അതുകൂടാതെ ഫാസിൽ എന്നെ പരിഹസിച്ചുകൊണ്ട് പറഞ്ഞു:
"ചേട്ടനും ഷാജുവും കൂടി അൻസിബയെ സഹായിക്കാനും രക്ഷിക്കാനുമൊക്കെ നോക്കി അവസാനം സ്വയം പണി വാങ്ങി വെച്ചില്ലേ! ഇനി ഇത്രയും കഷ്ടപ്പെട്ട് കളിച്ച് സമയം കളയുന്നതെന്തിനാ? വേണമെങ്കിൽ
നാളെ ഫ്ലാറ്റ് അടിച്ചുവാരി വൃത്തിയാക്കാനുള്ള പണി ഞങ്ങൾ തന്നെ എടുത്തോളാം എന്ന് പറഞ്ഞുകൂടെ!"
അവരുടെ ആ കളിയാക്കലും കൂട്ടചിരിയും കണ്ടുനിന്ന് എന്റെ കളിയിലെ ആവേശമൊക്കെ ഒന്ന് അണഞ്ഞെങ്കിലും, ഞാൻ അതൊന്നും കാര്യമാക്കാതെ ഒരു കള്ളച്ചിരിയോടെ അവരെ നോക്കി തിരിച്ചടിച്ചു:
"ഹോ, നിങ്ങൾ ഇപ്പോൾ എന്നെ കളിയാക്കാൻ നല്ല ആവേശമാണല്ലോ!അടുത്ത കളിയിൽ ആര് ആരെയാണ് സഹായിക്കണത്, ആരുടെ തലയിലാണ് കളി പൊട്ടാൻ പോകുന്നത് എന്ന് നമുക്ക് കാണാം... മോനൂസേ, കളി തുടങ്ങുന്നതെ ഒള്ളു!"
അടുത്ത റൗണ്ട് കളിയോടുകൂടി കാര്യങ്ങൾ മാറിമറിഞ്ഞു. ആ കളി അവസാനിച്ചപ്പോൾ മറ്റെല്ലാവരുടെയും കാർഡുകൾ തീർന്നു, ഹൻസിബയുടെ കയ്യിൽ മാത്രം ബാക്കി ചീട്ടുകൾ അവശേഷിച്ചു! അവൾ ആ
കളിയിൽ തോറ്റു.
അവൾ തോറ്റതും രാമേന്ദ്രൻ ചേട്ടൻ പെട്ടെന്ന് അവളെ
💬 Comments
View all comments