0%

Chapter Title : മുഹബത്ത് 14 [Vashalan]

Author : Vashalan Read All Parts 132.6K

സീസൺ 2 എപ്പിസോഡ് 1

മുഹബത്തെയ്ൻ

ഈ ഭാഗത്തില് ആവര്ത്തന വിരസത തോന്നിയാൽ അത് തികച്ചും മനപ്പൂര്വ്വം ആണ്.

രണ്ടു ദിവസങ്ങൾക്ക് ശേഷം...

ഫാസിലിന്റെയും ശ്രീരാഗിന്റെയും ലീവ് കഴിഞ്ഞ് കുവൈറ്റിലേക്ക് തിരികെ വരുന്ന ദിവസം എത്തി. ഞാനും രാമേന്ദ്രൻ ചേട്ടനും ചേർന്ന് വൈകീട്ട് അവരെ എയർപോർട്ടിൽ ചെന്ന് കൂട്ടിക്കൊണ്ട് വരാൻ കാറുമായി പുറപ്പെട്ടു.

എയർപോർട്ട് പാർക്കിംഗിൽ വണ്ടി നിർത്തി ഞങ്ങൾ പുറത്തിറങ്ങി. അധികം വൈകാതെ തന്നെ ഫാസിലും ശ്രീരാഗും ട്രോളിയുമായി പുറത്തേക്ക് വരുന്നതു ഞങ്ങൾ കണ്ടു.

നാട്ടിലെ വിശേഷങ്ങളും വെയിലും കുളിർമയുമൊക്കെ മുഖത്തുണ്ട്. ഞങ്ങളെ കണ്ടതും അവരുടെ മുഖത്ത് വലിയൊരു പുഞ്ചിരി പടർന്നു.

"ഡാ ഷാജു... രാമേന്ദ്രേട്ടാ... എന്തൊക്കെയുണ്ട് വിശേഷങ്ങൾ!" ഫാസിൽ ഓടി വന്നു ഞങ്ങളെ കെട്ടിപ്പിടിച്ചു. ശ്രീരാഗും കൂടെ വന്നു വിശേഷങ്ങൾ തിരക്കി. ലഗേജുകൾ കാറിന്റെ ഡിക്കിയിൽ വെച്ച് ഞങ്ങൾ വണ്ടിയിലേക്ക് കയറി.

വണ്ടി മുന്നോട്ട് എടുത്തപ്പോൾ തന്നെ ഫാസിൽ നാട്ടിലെ കാര്യങ്ങളും യാത്രയുടെ ക്ഷീണവുമൊക്കെ പറഞ്ഞുതുടങ്ങി. "ആകെ നടുവൊടിഞ്ഞു ഡാ... ചെല്ലുമ്പോള് തന്നെ കഴിക്കാന് എന്തെങ്കിലും ഫുഡ് വേണം," ഫാസിൽ സീറ്റിൽ ചാരിയിരുന്നുകൊണ്ട് പറഞ്ഞു.

ഞാൻ ഡ്രൈവിംഗിൽ ശ്രദ്ധിച്ചുകൊണ്ട്, "അതൊക്കെ സെറ്റ് ആടാ. ഫ്ലാറ്റിൽ എത്തുമ്പോൾ ഹൻസിബ ചായ

വെച്ചിട്ടുണ്ടാകും." നിങ്ങൾ വരുമ്പോഴേക്കും ചായ റെഡിയാക്കാൻ പറഞ്ഞിട്ടുണ്ട്."

ഫാസിൽ ചെറുതായി ഒന്ന് മൂളി, "അതെയതെ, കുറേ ദിവസത്തിന് ശേഷം വീണ്ടും പഴയ പോലെ ഒരുമിച്ചായി അല്ലെ."

അതു കേട്ടതും ശ്രീരാഗ് ഒരു കള്ളച്ചിരിയോടെ പറഞ്ഞു, "പിന്നെന്താ, നിനക്ക് എന്താടാ... നമ്മൾ രണ്ടുപേരും നാട്ടിൽ പോയ സമയത്ത് ഷാജുവും ചേച്ചിയും ഫ്ലാറ്റിൽ അടിച്ചുപൊളിച്ചട്ടുണ്ടാവും!

നമ്മൾ ഇല്ലാത്ത

💬 Comments

View all comments