0%

Chapter Title : മുഹബത്ത് 2 [Vashalan]

Author : Vashalan Read All Parts 158468

ഭരണം ഇതാ ചേച്ചി ഏറ്റെടുത്തിരിക്കുന്നു! മണം കണ്ടിട്ട് തന്നെ സംഗതി പൊളിയാണെന്ന്

തോന്നുന്നു."

ശ്രീരാഗ് പ്ലേറ്റിലേക്ക് പുട്ട് പകർന്നു വെച്ചുകൊണ്ട് കൂട്ടിച്ചേർത്തു:

"സത്യം! ഞങ്ങൾ ഇത്രയും നാൾ കഴിച്ച ആ 'കല്ല് പുട്ടിന്' പകരം ഇതാ നല്ല മല്ലികപ്പൂവ് പോലുള്ള പുട്ട്! ചേച്ചി...."

അടുക്കളയിൽ നിന്ന് ബാക്കി ചായ പാത്രവുമായി ഇറങ്ങിവന്ന ഹൻസിബ അവരുടെ ഈ പ്രശംസ കേട്ട് നാണത്തോടെ ചിരിച്ചു. അവൾ എന്റെ അടുത്തേക്ക് വന്ന് മേശപ്പുറത്ത് പാത്രം വെച്ചുകൊണ്ട് പറഞ്ഞു:

"നിങ്ങൾ രണ്ടാളും കൂടി എന്നെ വല്ലാതെ പുകഴ്ത്തണ്ട കേട്ടോ... ഉണ്ടാക്കാൻ വലിയ സാധനങ്ങളൊന്നും അടുക്കളയിൽ ഇല്ലായിരുന്നു. ഉള്ളതുവെച്ച് ഉണ്ടാക്കിയതാണ്. കഴിച്ച് നോക്കിയിട്ട് അഭിപ്രായം പറയ്."

രാമേന്ദ്രൻ ചേട്ടൻ ഒരു പിടി പുട്ടും കറിയും വായിലാക്കി, ആസ്വദിച്ചു ചവച്ച ശേഷം ഹൻസിബയോട് സ്നേഹത്തോടെ പറഞ്ഞു:

"മോളെ... ഇവന്മാർ വെറുതെ പറയുന്നതല്ല. സംഭവം അസ്സലായിട്ടുണ്ട്! ഇത്രയും നാൾ ഞങ്ങൾ ഉണ്ടാക്കി കഴിച്ച ഫുഡിൽ നിന്നൊക്കെ വ്യത്യസ്തമായി നല്ലൊരു നാടൻ സ്വാദ്.

നീ വന്നതോടെ ഈ ഫ്ലാറ്റിന് ഒരു ഐശ്വര്യം വന്നതുപോലെ ആയി."

രാമേന്ദ്രൻ ചേട്ടന്റെ ആ വാക്കുകൾ ഹൻസിബയുടെ മനസ്സ് നിറച്ചു. അവൾ നന്ദിയോടെ ചേട്ടനെ നോക്കി പുഞ്ചിരിച്ചു.

"കണ്ടോ! നിങ്ങള് എല്ലാവരുംകൂടി ഇവളെ പൊക്കി പൊക്കി മേലോട്ട് ഉയർത്തി എങ്ങോട്ടാ," ഞാൻ ഇടയിൽ കയറി പറഞ്ഞു. "ഇത്രയും പുകഴ്ത്തൽ മതി കേട്ടോ!

പിന്നെ ഇന്നും നാളെയും ഞാൻ 'വർക്ക് ഫ്രം ഹോം' എടുത്തത് ഇവൾക്ക് ഇവിടെ അടുക്കളപ്പണി ചെയ്യാനല്ല. ഞങ്ങൾ രണ്ടുപേരും പുറത്തുപോയി കുവൈറ്റ് സിറ്റിയും ബാക്കി കാഴ്ചകളുമൊക്കെ കാണാൻ പോവുകയാണ്. അതുകൊണ്ട് ഉച്ചയ്ക്കത്തെക്ക് സദ്യയൊന്നും ഇന്ന്

പ്രതീക്ഷിക്കണ്ട!"

"ഹാ... അത് ഞങ്ങൾക്ക് മനസ്സിലായി അളിയാ," ശ്രീരാഗ് ചിരിച്ചുകൊണ്ട് പറഞ്ഞു. "ഇന്നലെ ബിരിയാണി ട്രീറ്റ് തന്ന് ഞങ്ങളുടെ വായടപ്പിച്ചതും അതുകൊണ്ടാണല്ലേ! ശരി ശരി, നിങ്ങൾ രണ്ടുപേരും പോയി ആസ്വദിച്ച് കുവൈറ്റൊക്കെ കണ്ടുവാ."

ഭക്ഷണം കഴിച്ച ശേഷം എല്ലാവരും ജോലിക്ക് പോകാനുള്ള ധൃതിയിലായി. ഓഫീസിലേക്ക് ഇറങ്ങുന്നതിന് മുൻപ് രാമേന്ദ്രൻ ചേട്ടൻ എന്റെ അടുത്തേക്ക് വന്നു:

"ഷാജു, കാർ കയ്യിലുണ്ടല്ലോ. അവളെയും കൂട്ടി കുവൈറ്റ് ടവേഴ്സും, ഗ്രാൻഡ് മസ്ജിദും

💬 Comments

View all comments