0%

Chapter Title : മുഹബത്ത് 2 [Vashalan]

Author : Vashalan Read All Parts 167317

മനസ്സിലാകണമെങ്കിൽ ആദ്യം ഒരു കല്യാണം കഴിക്ക്!"

"അയ്യോ അളിയാ, എന്നെ വിട്! എനിക്ക് ആഗ്രഹം ഒക്കെയുണ്ട്, പക്ഷെ വീട്ടുകാർ വിചാരിക്കണ്ടേ," ശ്രീരാഗ് കൈകൂപ്പി ചിരിച്ചു.

"എന്തായാലും മോളെ, നീ ഇങ്ങോട്ട് വന്നതോടെ ഇവന്റെ പകുതി ഭ്രാന്ത് മാറി," രാമേന്ദ്രൻ ചേട്ടൻ ഒരു കഷണം ചപ്പാത്തി മുറിച്ചെടുത്ത് ചിക്കൻ കറിയിൽ മുക്കിക്കൊണ്ട് പറഞ്ഞു.

"മുൻപൊക്കെ ഓഫീസിൽ നിന്നു വന്നാൽ ഒരു ഉഷാറുമില്ലാതെ ഇരിക്കും. ഇപ്പോൾ ആളാകെ കളർ ആയിട്ടുണ്ട്."

അവരുടെ ആ തുറന്ന സംസാരവും കളിചിരികളും കേട്ട് ഹൻസിബയുടെ പരുങ്ങലൊക്കെ മാറി. ഞങ്ങളുടെ ഇടയിലെ സൗഹൃദത്തിന്റെ ആഴം അവൾ തിരിച്ചറിയുകയായിരുന്നു.

ഭക്ഷണം കഴിച്ചു കഴിഞ്ഞതും പാത്രങ്ങളും

കവറുകളും ശ്രീരാഗും ഫാസിലും കൂടി വാരി വൃത്തിയാക്കി മാറ്റിവെച്ചു. നാളെ ശനിയാഴ്ച ഓഫീസിൽ പോകേണ്ട ദിവസമായതുകൊണ്ട് എല്ലാവരും വേഗത്തിൽ റൂമുകളിലേക്ക് പിരിയാൻ തുടങ്ങി.

"ശരി അളിയാ, എന്നാൽ ഞങ്ങളങ്ങ് സ്ഥലം വിട്ടു. ബാക്കി വർത്തമാനം നാളെയാകാം," എന്ന് പറഞ്ഞ് ഫാസിലും ശ്രീരാഗും അവരുടെ റൂമിലേക്ക് പോയി.

രാമേന്ദ്രൻ ചേട്ടനും ഗുഡ് നൈറ്റ് പറഞ്ഞ് റൂമിലേക്ക് കയറിയതോടെ ഹാളിലെ ലൈറ്റുകൾ അണച്ച്, ഞങ്ങൾ ഞങ്ങളുടെ മുറിയിലേക്ക് കയറി വാതിലടച്ച് കുറ്റിയിട്ടു.

വാതിൽ കുറ്റിയിട്ടതോടെ പുറത്തെ ലോകം മുഴുവൻ അവിടെ അവസാനിച്ചതുപോലെ തോന്നി. മുറിക്കുള്ളിലെ എസിയുടെ തണുപ്പ് ശരീരത്തെ പൊതിഞ്ഞു. ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ, നൈറ്റിയിലേക്ക് വസ്ത്രം മാറി വന്ന് കട്ടിലിന്റെ ഒരറ്റത്തിരിക്കുന്ന

ഹൻസിബയെ ഞാൻ നോക്കി. ആ വെളിച്ചത്തിൽ അവളുടെ മുഖത്തിന് ഒരു പ്രത്യേക ഭംഗിയായിരുന്നു.

ഞാൻ പതുക്കെ നടന്ന് അവളുടെ അടുത്തിരുന്നു. പകൽ മുഴുവൻ നടന്ന് ക്ഷീണിച്ചതിന്റെ ചെറിയൊരു തളർച്ച അവളുടെ കണ്ണുകളിലുണ്ടായിരുന്നെങ്കിലും, എന്നെ കണ്ടതും ആ മുഖത്ത് മൃദുവായ ഒരു പുഞ്ചിരി വിടർന്നു.

"എന്താ ഇക്കാ... ഇത്ര കാര്യമായി നോക്കുന്നത്? ക്ഷീണം കാരണം മുഖമാകെ വാടിയിരിക്കുവാണോ?" അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

"ഏയ്... എന്റെ പെണ്ണിനെ എത്ര നോക്കിയാലും മതിയാവില്ലടി," ഞാൻ അവളുടെ തോളിലൂടെ കൈയിട്ട് ചേർത്തുപിടിച്ചു.

അവൾ പതുക്കെ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു. അവളുടെ നനവാർന്ന മുടിയുടെയും അത്തറിന്റെയും സുഗന്ധം എന്റെ നാസിക

തുമ്പിലേക്ക് പടർന്നു കയറി. നാൽപത്

💬 Comments

View all comments