Chapter Title : മുഹബത്ത് 2 [Vashalan]
മാറ്റാൻ നോക്ക്. മോളെ...
നല്ലപോലെ ക്ഷീണ കാണും, നീ പോയി ഫ്രഷായി വാ."
ഞങ്ങൾ രണ്ടുപേരും റൂമിൽ കയറി ഫ്രഷായി വസ്ത്രങ്ങൾ മാറി പുറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും ഹൻസിബ യാതൊരു മടിയുമില്ലാതെ കൈകൾ മടക്കിക്കെട്ടി അടുക്കളയിലേക്ക് കയറി. വാങ്ങിയ സാധനങ്ങളൊക്കെ ഭംഗിയായി അടുക്കിവെക്കാൻ തുടങ്ങി.
പകൽ മുഴുവൻ നടന്ന് ഷോപ്പിംഗും കഴിഞ്ഞ് വന്നതുകൊണ്ട് ഹൻസിബ നല്ലപോലെ ക്ഷീണിച്ചിരുന്നു.
ഇന്ന് ഇനിയിപ്പോൾ പാചകം ചെയ്യാൻ നിൽക്കണ്ട," ഞാൻ ഹാളിലേക്ക് വന്നുകൊണ്ട് പറഞ്ഞു. "ഇന്ന് രാത്രിക്ക് നമുക്ക് നല്ല
പൊറോട്ടയും ചപ്പാത്തിയും നാടൻ ചിക്കൻ കറിയും പുറത്തുനിന്ന് ഓർഡർ ചെയ്യാം!"
"അതാ നല്ലത് അളിയാ!" ശ്രീരാഗ് ആവേശത്തോടെ ചാടിയെഴുന്നേറ്റു. "ഷോപ്പിംഗും കഴിഞ്ഞ് ചേച്ചിയും ക്ഷീണിച്ച് കാണും.അതെയതെ, ഇന്ന് ആരും അടുക്കളയിൽ കയറേണ്ട. ഷാജു പറഞ്ഞ പോലെ റസ്റ്റോറന്റിൽ നിന്ന് ഓർഡർ ചെയ്യാം," രാമേന്ദ്രൻ ചേട്ടനും അത് ശരിവെച്ചു.
അരമണിക്കൂറിനുള്ളിൽ ഫുഡ് ഡെലിവറി എത്തി. ആവി പറക്കുന്ന ചൂട് പൊറോട്ടയും ചപ്പാത്തിയും, നല്ല കൊഴുത്ത ഗ്രേവിയുള്ള നാടൻ ചിക്കൻ കറിയും ഡൈനിംഗ് ടേബിളിൽ നിരത്തിവെച്ചു. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.
പൊറോട്ട കഷണങ്ങൾ കറിയിൽ മുക്കുന്നതിനിടയിൽ ശ്രീരാഗ് ഹൻസിബയെ നോക്കി കുസൃതിയോടെ ചോദിച്ചു: "അല്ല ചേച്ചി, ഒരു കാര്യം ചോദിച്ചാൽ സത്യം
പറയുമോ? ഈ ഷാജു നാട്ടിൽ നിന്നു പോന്ന ശേഷം റൂമിൽ കാണിച്ച കൂട്ടവിളികളൊക്കെ ചേച്ചി അറിഞ്ഞിരുന്നോ? ഫോൺ വെച്ചാൽ പിന്നെ ഒരു മൂലയ്ക്ക് പോയി മുഖവും വീർപ്പിച്ചു ഇരിക്കും, വിരഹ നായകൻ!
ഇതൊക്കെ വെറുതെ കാണിച്ചതാണോ അതോ ചേച്ചിയെ ശരിക്കും അത്രയ്ക്ക് മിസ്സ് ചെയ്യുന്നുണ്ടായിരുന്നോ?"
ഹൻസിബ നാണത്തോടെ തല താഴ്ത്തി, ചെറിയൊരു ചിരിയോടെ എന്നെ കണ്ണുരുട്ടി നോക്കി: "ഏയ്... ആളുകൾ കാണാൻ വേണ്ടി കാണിച്ചതാകും ശ്രീരാഗേ. ഫോൺ വിളിക്കുമ്പോൾ അത്ര വലിയ പ്രശ്നമൊന്നും എനിക്ക് തോന്നിയിട്ടില്ല!"
"ഓഹോ! അപ്പോൾ മൂപ്പര് ഞങ്ങളെ പറ്റിച്ചതാണല്ലേ!" ഫാസിൽ പൊട്ടിച്ചിരിച്ചു.
"ഡാ ഡാ... നീ അവളോട് അനാവശ്യം ചോദിച്ചു ചോദിച്ചു എന്നെ കുടുക്കല്ലേ!" ഞാൻ ഒരു കഷണം പൊറോട്ട എടുത്തു ഫാസിലിന് നേരെ എറിഞ്ഞു. "40 ദിവസം പെണ്ണിനെ
പിരിഞ്ഞിരുന്നവന്റെ വിഷമം നിനക്കൊക്കെ
💬 Comments
View all comments