Chapter Title : മുഹബത്ത് 2 [Vashalan]
നാൾ ഞങ്ങൾ ഉണ്ടാക്കി കഴിച്ച ഫുഡിൽ നിന്നൊക്കെ വ്യത്യസ്തമായി നല്ലൊരു നാടൻ സ്വാദ്.
നീ വന്നതോടെ ഈ ഫ്ലാറ്റിന് ഒരു ഐശ്വര്യം വന്നതുപോലെ ആയി."
രാമേന്ദ്രൻ ചേട്ടന്റെ ആ വാക്കുകൾ ഹൻസിബയുടെ മനസ്സ് നിറച്ചു. അവൾ നന്ദിയോടെ ചേട്ടനെ നോക്കി പുഞ്ചിരിച്ചു.
"കണ്ടോ! നിങ്ങള് എല്ലാവരുംകൂടി ഇവളെ പൊക്കി പൊക്കി മേലോട്ട് ഉയർത്തി എങ്ങോട്ടാ," ഞാൻ ഇടയിൽ കയറി പറഞ്ഞു. "ഇത്രയും പുകഴ്ത്തൽ മതി കേട്ടോ!
പിന്നെ ഇന്നും നാളെയും ഞാൻ 'വർക്ക് ഫ്രം ഹോം' എടുത്തത് ഇവൾക്ക് ഇവിടെ അടുക്കളപ്പണി ചെയ്യാനല്ല. ഞങ്ങൾ രണ്ടുപേരും പുറത്തുപോയി കുവൈറ്റ് സിറ്റിയും ബാക്കി കാഴ്ചകളുമൊക്കെ കാണാൻ പോവുകയാണ്. അതുകൊണ്ട് ഉച്ചയ്ക്കത്തെക്ക് സദ്യയൊന്നും ഇന്ന്
പ്രതീക്ഷിക്കണ്ട!"
"ഹാ... അത് ഞങ്ങൾക്ക് മനസ്സിലായി അളിയാ," ശ്രീരാഗ് ചിരിച്ചുകൊണ്ട് പറഞ്ഞു. "ഇന്നലെ ബിരിയാണി ട്രീറ്റ് തന്ന് ഞങ്ങളുടെ വായടപ്പിച്ചതും അതുകൊണ്ടാണല്ലേ! ശരി ശരി, നിങ്ങൾ രണ്ടുപേരും പോയി ആസ്വദിച്ച് കുവൈറ്റൊക്കെ കണ്ടുവാ."
ഭക്ഷണം കഴിച്ച ശേഷം എല്ലാവരും ജോലിക്ക് പോകാനുള്ള ധൃതിയിലായി. ഓഫീസിലേക്ക് ഇറങ്ങുന്നതിന് മുൻപ് രാമേന്ദ്രൻ ചേട്ടൻ എന്റെ അടുത്തേക്ക് വന്നു:
"ഷാജു, കാർ കയ്യിലുണ്ടല്ലോ. അവളെയും കൂട്ടി കുവൈറ്റ് ടവേഴ്സും, ഗ്രാൻഡ് മസ്ജിദും ഒക്കെ പോയി കാണിക്ക്. സിറ്റി ഭാഗത്ത് നല്ല റെസ്റ്റോറന്റുകൾ ഉണ്ട്, ഉച്ചയ്ക്ക് അവിടെനിന്ന് നല്ല ഫുഡും കഴിച്ച് സാവധാനം മടങ്ങിയാൽ മതി."
"ശരി ചേട്ടാ, ഞങ്ങൾ അങ്ങനെ ചെയ്യാം," ഞാൻ പറഞ്ഞു.
രാമേന്ദ്രൻ ചേട്ടനും ഫാസിലും ശ്രീരാഗും യാത്ര
പറഞ്ഞ് ഓഫീസിലേക്ക് ഇറങ്ങിപ്പോയി. വാതിലടച്ച് കുറ്റിയിട്ടതോടെ ഫ്ലാറ്റിൽ വീണ്ടും ഞാനും ഹൻസിബയും മാത്രമായി.
ഹൻസിബ മേശപ്പുറത്തെ
💬 Comments
View all comments