0%

Chapter Title : മുഹബത്ത് 2 [Vashalan]

Author : Vashalan Read All Parts 389.1K

ജീവിതത്തിലേക്ക് വന്നതോടെ എന്റെ ജീവിതം തന്നെ കൂടുതൽ മനോഹരമായി മാറിയിരിക്കുന്നു എന്ന് ഞാൻ

തിരിച്ചറിയുകയായിരുന്നു.

പകൽ വെളിച്ചം ഫ്ലാറ്റിനുള്ളിലേക്ക് പൂർണ്ണമായി പടർന്നുപിടിച്ചിരുന്നു. കുളിച്ചു ഫ്രഷായി, വസ്ത്രങ്ങളൊക്കെ മാറി ഞാൻ ഹാളിലേക്ക് ഇറങ്ങിച്ചെന്നു.

ഹാളിൽ അപ്പോഴേക്കും രാമേന്ദ്രൻ ചേട്ടനും ശ്രീരാഗും ഫാസിലും ഡൈനിംഗ് ടേബിളിന് ചുറ്റും ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. മേശപ്പുറത്ത് ആവി പറക്കുന്ന ചൂട് ചായയും പുകയുന്ന പുട്ടും പയർക്കറിയും പാത്രങ്ങളിൽ വിളമ്പിവെച്ചിട്ടുണ്ട്.

എല്ലാവരുടെയും മുഖത്ത് ഒരു പ്രത്യേക സന്തോഷവും ആശ്വാസവും കാണാനുണ്ടായിരുന്നു.

ഞാൻ അടുത്തേക്ക് ചെന്നതും ഫാസിൽ എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു:

"ആഹാ! അക്കൗണ്ടന്റ് സാർ കുളിച്ചൊരുങ്ങി വന്നല്ലോ. അളിയാ, നീയിത്രയും കാലം ഞങ്ങളെ കഷ്ടപ്പെടുത്തിയ ആ അടുക്കള ഭരണം ഇതാ ചേച്ചി ഏറ്റെടുത്തിരിക്കുന്നു! മണം കണ്ടിട്ട് തന്നെ സംഗതി പൊളിയാണെന്ന്

തോന്നുന്നു."

ശ്രീരാഗ് പ്ലേറ്റിലേക്ക് പുട്ട് പകർന്നു വെച്ചുകൊണ്ട് കൂട്ടിച്ചേർത്തു:

"സത്യം! ഞങ്ങൾ ഇത്രയും നാൾ കഴിച്ച ആ 'കല്ല് പുട്ടിന്' പകരം ഇതാ നല്ല മല്ലികപ്പൂവ് പോലുള്ള പുട്ട്! ചേച്ചി...."

അടുക്കളയിൽ നിന്ന് ബാക്കി ചായ പാത്രവുമായി ഇറങ്ങിവന്ന ഹൻസിബ അവരുടെ ഈ പ്രശംസ കേട്ട് നാണത്തോടെ ചിരിച്ചു. അവൾ എന്റെ അടുത്തേക്ക് വന്ന് മേശപ്പുറത്ത് പാത്രം വെച്ചുകൊണ്ട് പറഞ്ഞു:

"നിങ്ങൾ രണ്ടാളും കൂടി എന്നെ വല്ലാതെ പുകഴ്ത്തണ്ട കേട്ടോ... ഉണ്ടാക്കാൻ വലിയ സാധനങ്ങളൊന്നും അടുക്കളയിൽ ഇല്ലായിരുന്നു. ഉള്ളതുവെച്ച് ഉണ്ടാക്കിയതാണ്. കഴിച്ച് നോക്കിയിട്ട് അഭിപ്രായം പറയ്."

രാമേന്ദ്രൻ ചേട്ടൻ ഒരു പിടി പുട്ടും കറിയും വായിലാക്കി, ആസ്വദിച്ചു ചവച്ച ശേഷം ഹൻസിബയോട് സ്നേഹത്തോടെ പറഞ്ഞു:

"മോളെ... ഇവന്മാർ വെറുതെ പറയുന്നതല്ല. സംഭവം അസ്സലായിട്ടുണ്ട്! ഇത്രയും

💬 Comments

View all comments