Chapter Title : മുഹബത്ത് 2 [Vashalan]
തന്നെ രാമേന്ദ്രൻ ചേട്ടൻ ഇടപെട്ടു:
"ഡാ മക്കളേ, പെണ്ണുങ്ങൾ റൂമിലേക്ക് വന്നിട്ടുപോലും നിന്റെയൊക്കെ ഈ വർത്തമാനത്തിന് ഒരു കുറവുമില്ലല്ലോ! ആ കുട്ടി നാട്ടിന്നു ഇന്നലെ വന്നതല്ലേ ഉള്ളൂ, വെറുതെ ഓരോന്ന് പറഞ്ഞു ആ കോച്ചിനെ ശല്യപ്പെടുത്തല്ലെ."
തുടർന്ന് ചേട്ടൻ ഹൻസിബയെ നോക്കി സ്നേഹത്തോടെ ചോദിച്ചു:
"മോളെ, ഉറക്കമൊക്കെ ശരിയായരുന്നോ? കുവൈറ്റിലെ ആദ്യത്തെ പ്രഭാതമാണ്.ഇന്ന് വെള്ളിയാഴ്ച ആയതുകൊണ്ട് ഞങ്ങള്ക്കു ഓഫീസിലൊന്നും പോകേണ്ട, എല്ലാവർക്കും അവധിയാണ്.ദൂരയാത്ര കഴിഞ്ഞ് വരുമ്പോൾ എല്ലാവർക്കും ഈ ക്ഷീണമുണ്ടാകും.
അതുകൊണ്ട് മോൾക്ക് ഇന്ന് മുഴുവൻ ഫ്ലാറ്റിൽ തന്നെയിരുന്ന് നല്ലപോലെ റെസ്റ്റ് എടുക്കാം."
രാമേന്ദ്രൻ ചേട്ടന്റെ ആ വാത്സല്യം നിറഞ്ഞ വാക്കുകൾ കേട്ട് ഹൻസിബ ചെറുതായി ഒന്ന് പുഞ്ചിരിച്ചെങ്കിലും, അവൾക്ക് ഇപ്പോഴും ആ അപരിചിതത്വത്തിന്റെയും നാണത്തിന്റെയും ചെറിയൊരു പരുങ്ങൽ ഉണ്ടായിരുന്നു.
ആ ഫ്ലാറ്റിലെ പുതിയ അന്തരീക്ഷവും, അതിനിടയിൽ ഫാസിലിന്റെയും ശ്രീരാഗിന്റെയും ഡബിൾ മീനിംഗ് കലർന്ന കളിയാക്കലുകളും അവളുടെ നാണം ഒന്നുകൂടി ഇരട്ടിയാക്കി. അവൾ എന്റെ ഷർട്ടിന്റെ തുമ്പിൽ പതുക്കെ പിടിച്ച് എന്റെ പിന്നിലേക്ക് അൽപം ഒതുങ്ങിനിന്നു.
ചായ കുടിച്ചു കഴിയാറായപ്പോഴാണ് ശ്രീരാഗ് വയറ്റിൽ തടവിക്കൊണ്ട് വിഷയം മാറ്റിയത്:
"അതല്ല... ചായയൊക്കെ ഒക്കെ! ഇനിയിപ്പോ ഉച്ചയ്ക്കത്തേക്ക് എന്താ പരിപാടി? വയറ്റിൽ
ആളിക്കത്താൻ തുടങ്ങിയിട്ടുണ്ട്. ഇന്ന് വെള്ളിയാഴ്ചയല്ലേ, സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും വേണം!"
ഫാസിൽ പെട്ടെന്ന് തക്കം പാർത്തിരുന്നതുപോലെ ചാടിയെഴുന്നേറ്റു, കള്ളച്ചിരിയോടെ ഹൻസിബയെയും എന്നെയും മാറിമാറി നോക്കി:
"അതിന് വേറെ ആലോചിക്കാൻ എന്താ ഉള്ളത് അളിയാ! നമ്മുടെ ഷാജുവിന്റെ ഭാര്യ കുവൈറ്റിൽ ആദ്യമായി കാലുകുത്തിയ ദിവസമല്ലേ ഇന്ന്! നാൽപത് ദിവസത്തെ വേർപാടിന് ശേഷം ഇവൻ സ്വപ്നം കണ്ടപോലെ പെണ്ണ് ഇങ്ങ് എത്തിയില്ലേ.
അപ്പൊ പിന്നെ ഉച്ചയ്ക്കത്തെ ലഞ്ച് അളിയന്റെ വക ഗംഭീര ട്രീറ്റ് ആയിരിക്കണം! എന്താ ഇത്താ ഞാൻ പറഞ്ഞത് ശരിയല്ലേ?"
അതുകേട്ട് ഹൻസിബ നാണത്തോടെ എന്നെ നോക്കി കണ്ണ് ഉരുട്ടി. ഞാൻ ചിരിച്ചുകൊണ്ട് ഫാസിലിന് നേരെ കയ്യിലിരുന്ന ശീമക്കാപ്പിയുടെ കപ്പ് വീശിക്കാട്ടി:
"ഡാ ഡാ... നീ വല്ലാതെ അങ്ങോട്ട് കയറി മേയണ്ട കേട്ടോ! അവളെ ഇങ്ങോട്ട് എത്തിക്കാൻ വിസ അടിച്ച് എന്റെ പോക്കറ്റ് കാലിയായി നിൽക്കുമ്പോഴാ അവന്മാരുടെ ഒരു ട്രീറ്റ്!"
💬 Comments
View all comments