Chapter Title : മുഹബത്ത് 2 [Vashalan]
മാറ്റിയത്:
"അതല്ല... ചായയൊക്കെ ഒക്കെ! ഇനിയിപ്പോ ഉച്ചയ്ക്കത്തേക്ക് എന്താ പരിപാടി? വയറ്റിൽ
ആളിക്കത്താൻ തുടങ്ങിയിട്ടുണ്ട്. ഇന്ന് വെള്ളിയാഴ്ചയല്ലേ, സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും വേണം!"
ഫാസിൽ പെട്ടെന്ന് തക്കം പാർത്തിരുന്നതുപോലെ ചാടിയെഴുന്നേറ്റു, കള്ളച്ചിരിയോടെ ഹൻസിബയെയും എന്നെയും മാറിമാറി നോക്കി:
"അതിന് വേറെ ആലോചിക്കാൻ എന്താ ഉള്ളത് അളിയാ! നമ്മുടെ ഷാജുവിന്റെ ഭാര്യ കുവൈറ്റിൽ ആദ്യമായി കാലുകുത്തിയ ദിവസമല്ലേ ഇന്ന്! നാൽപത് ദിവസത്തെ വേർപാടിന് ശേഷം ഇവൻ സ്വപ്നം കണ്ടപോലെ പെണ്ണ് ഇങ്ങ് എത്തിയില്ലേ.
അപ്പൊ പിന്നെ ഉച്ചയ്ക്കത്തെ ലഞ്ച് അളിയന്റെ വക ഗംഭീര ട്രീറ്റ് ആയിരിക്കണം! എന്താ ഇത്താ ഞാൻ പറഞ്ഞത് ശരിയല്ലേ?"
അതുകേട്ട് ഹൻസിബ നാണത്തോടെ എന്നെ നോക്കി കണ്ണ് ഉരുട്ടി. ഞാൻ ചിരിച്ചുകൊണ്ട് ഫാസിലിന് നേരെ കയ്യിലിരുന്ന ശീമക്കാപ്പിയുടെ കപ്പ് വീശിക്കാട്ടി:
"ഡാ ഡാ... നീ വല്ലാതെ അങ്ങോട്ട് കയറി മേയണ്ട കേട്ടോ! അവളെ ഇങ്ങോട്ട് എത്തിക്കാൻ വിസ അടിച്ച് എന്റെ പോക്കറ്റ് കാലിയായി നിൽക്കുമ്പോഴാ അവന്മാരുടെ ഒരു ട്രീറ്റ്!"
ശ്രീരാഗ് ഉടനെ കൈകൂപ്പി വിടാതെ ഏറ്റുപിടിച്ചു:
"അയ്യോ പാവം അക്കൗണ്ടന്റ് സാർ! പോക്കറ്റ് കാലിയായത്രേ... അളിയാ, നാട്ടിൽ പോയി 40 ദിവസം എൻജോയ് ചെയ്ത്, ഇപ്പോൾ ദാ പെണ്ണിനെയും കൂട്ടി പുതിയ ജീവിതം തുടങ്ങുന്നു.
ഈ സന്തോഷത്തിന് ഒരു ട്രീറ്റ് തന്നില്ലെങ്കിൽ പിന്നെ എപ്പോഴാ തരുക? ചേച്ചി പറ ചേച്ചി, ഇവൻ ട്രീറ്റ് തരണം എന്ന്!"
ഹൻസിബ പതിഞ്ഞ സ്വരത്തിൽ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു:
"അതിനെന്താ... കൊടുക്കാമല്ലോ. ഇക്കാ, കൊടുക്കാമെന്ന് പറയൂ..."
അവൾ പണി തന്നത് കേട്ട് ഫ്ലാറ്റിൽ ഒരൊറ്റ ചിരി മുഴങ്ങി. രാമേന്ദ്രൻ
💬 Comments
View all comments