0%

Chapter Title : മുഹബത്ത് 2 [Vashalan]

Author : Vashalan Read All Parts 141838

ചില്ലായി സംസാരിച്ചിരുന്നു. ഹൻസിബ എന്റെ അടുത്തിരുന്ന് അവരുടെ തമാശകളൊക്കെ

ആസ്വദിക്കുകയായിരുന്നു. യാത്രയുടെയും രാത്രിയുടെയും ക്ഷീണം കുറച്ചൊക്കെ മാറിയെങ്കിലും, ഫാസിലിന്റെയും ശ്രീരാഗിന്റെയും സംസാരം കേൾക്കുമ്പോൾ അവളുടെ മുഖത്ത് ഇടയ്ക്കിടെ ആ നാണം വീണ്ടും തെളിഞ്ഞു വരുന്നുണ്ടായിരുന്നു.

ശ്രീരാഗ് ഫോൺ താഴെ വെച്ച് ഹൻസിബയെ നോക്കി കള്ളച്ചിരിയോടെ ചോദിച്ചു:

"അല്ല ചേച്ചി... ചേച്ചി നാട്ടില് ആയിരുന്നപ്പോള് ഷാജു ഫോണിൽ സംസാരിക്കുമ്പോൾ അളിയൻ വല്ലാതെ വിഷമിക്കുന്നത് ഞങ്ങൾ കണ്ടിരുന്നു! ചേച്ചി ഇവിടെ വന്നപ്പോൾ ആളുടെ മൂഡൊക്കെ മാറിയോ?

അതോ ഇപ്പോഴും ആ പഴയ വിരഹ നായകൻ തന്നെയാണോ?"

അതുകേട്ട് ഫാസിൽ ഉടനെ ഏറ്റുപിടിച്ചു:

"ഏയ്... എന്താ ശ്രീരാഗേ നീ ഈ പറയുന്നത്! ഇന്നലെ എയർപോർട്ടിൽ വെച്ച് ഇറങ്ങി വന്നപ്പോൾ ഉള്ള ആളുടെ മുഖത്തെ ആ വെളിച്ചം നീ കാണേണ്ടതായിരുന്നു. അളിയന്

നല്ല സന്തോഷത്തിലാ ഇപ്പോൾ ഇരിക്കുന്നത്! അല്ലേ ഇത്താ?"

ഫാസിലിന്റെ ആ അർത്ഥം വെച്ചുള്ള ചോദ്യവും ഡബിൾ മീനിംഗ് തമാശയും കേട്ടതും ഹൻസിബയുടെ കവിളുകൾ ആകെ ചുവന്നു തുടുത്തു. അവൾ നാണം കൊണ്ട് എന്റെ തോളിലേക്ക് അല്പം ചാരി, കയ്യിലിരുന്ന കർട്ടന്റെ തുമ്പിൽ പിടിച്ച് തല താഴ്ത്തി ചിരിച്ചു.

ഞാൻ അവന്മാരെ കണ്ണുരുട്ടി നോക്കിക്കൊണ്ട് പറഞ്ഞു:

"ഡാ ഡാ... ഫാസിലേ, നീ അതിരുകടന്ന് വർത്തമാനം പറയരുത് കേട്ടോ! അവൾ പുതിയതായി വന്നതല്ലേയുള്ളൂ, നിന്റെ ഈ വർത്തമാനം കേട്ട് അവൾ ഇപ്പോള് തന്നെ തിരിച്ചു പോകുമെടാ!"

ഉടൻ തന്നെ രാമേന്ദ്രൻ ചേട്ടൻ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു:

"അതാ ഞാൻ പറഞ്ഞത് ഷാജു, ഈ പിള്ളേരുടെ നാക്കിന് ഒരു ബ്രേക്കുമില്ല.

മോളെ... നീ ഇവന്മാരുടെ വർത്തമാനമൊന്നും അത്ര കാര്യമായിട്ട് എടുക്കണ്ട കേട്ടോ. ഇവന്മാർക്ക് എപ്പോഴും ഇതുപോലെ ഓരോ തമാശകൾ പറയുന്നതാണ് പണി."

ഹൻസിബ നാണത്തോടെ തലയുയർത്തി രാമേന്ദ്രൻ ചേട്ടനെ നോക്കി പറഞ്ഞു:

"ഏയ്, കുഴപ്പമൊന്നുമില്ല ചേട്ടാ... ഇക്ക ഇതിനുമുമ്പേ വീഡിയോ കോളിൽ ഇവന്മാരുടെ സ്വഭാവമൊക്കെ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. അതുകൊണ്ട് എനിക്ക് വലിയ അത്ഭുതമൊന്നും തോന്നുന്നില്ല!"

അവളുടെ ആ ബോൾഡ് ആയ മറുപടി കേട്ടതും ഹാളിൽ വീണ്ടും ഉറക്കെയുള്ള ചിരി മുഴങ്ങി.

"ആഹാ! അപ്പോൾ

💬 Comments

View all comments