Chapter Title : മുഹബത്ത് 2 [Vashalan]
ചെയ്തു നോക്കാം! നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ പിന്നെ ഞാൻ തന്നെ ഉണ്ടാക്കാം."
അതുകേട്ടതും ഫാസിൽ ആവേശത്തോടെ പറഞ്ഞു:
"ആഹാ! ഇത്താക്ക് ഉണ്ടാക്കാൻ അറിയാമെന്നുണ്ടെങ്കിൽ ഞങ്ങൾ രക്ഷപ്പെട്ടു! പിന്നെ... ഇവര് ഉണ്ടാക്കുന്ന ഫുഡിന് അത്ര ടേസ്റ്റ് ഒന്നും ഉണ്ടാവില്ല ഇത്ത. പെണ്ണുങ്ങൾ ഉണ്ടാക്കിയാലേ ഫുഡിന് ശരിക്കും ടേസ്റ്റ് ഉണ്ടാവുകയുള്ളൂ!"
അതുകേട്ട് ഞാൻ ചിരിച്ചുകൊണ്ട് ഉടനെ ഇടയിൽ കയറി പറഞ്ഞു:ആ വേണ്ടടാ വേണ്ടടാ! എന്റെ പെണ്ണ് വന്നു കേറിയപ്പോഴത്തേക്കും അവൾക്ക് നല്ല പണി കൊടുക്കാനാണല്ലേ നിന്റെയൊക്കെ പ്ലാൻ!
പെണ്ണ് വന്നിറങ്ങിയ പാടെ അടുക്കള പണി മുഴുവൻ അവളിലേക്ക് അങ്ങോട്ട് മാറ്റാൻ നോക്കുവാണല്ലേടോ! എന്നാലും ഞങ്ങൾ ഉണ്ടാക്കുന്ന ഫുഡിന് ടേസ്റ്റ് ഇല്ല അല്ലെ, പെണ്ണുങ്ങൾ ഉണ്ടാക്കിയാലേ ടേസ്റ്റ് ഉണ്ടാവുള്ളൂ അല്ലെ!
എന്നാലും വന്ന വഴിക്ക് തന്നെ എന്റെ പെണ്ണിന് പണി തന്നില്ലേ നിങ്ങൾ!"
എന്റെ ആ വർത്തമാനം കേട്ടതും ഹാളിൽ വീണ്ടും എല്ലാവരും ഉറക്കെ പൊട്ടിച്ചിരിച്ചു. ഹൻസിബ നാണം കലർന്ന ചിരിയോടെ എന്റെ തോളിലേക്ക് ചാഞ്ഞു.
"അയ്യോ അളിയാ, ഞങ്ങൾ ഒരു പണിയും തന്നതല്ല! ഇത്ത ഉണ്ടാക്കുന്ന നല്ല നാടൻ ഫുഡ് കഴിക്കാനുള്ള കൊതികൊണ്ട് പറഞ്ഞതാ!" ശ്രീരാഗ് ചിരിച്ചുകൊണ്ട് പ്ലേറ്റിലേക്ക് വീണ്ടും കൈനീട്ടി.
ഇത് കേട്ട ഹൻസിബ പറഞ്ഞു:"പിന്നെന്താ...
നമുക്ക് നാളെ മുതൽ നല്ല നാടൻ വിഭവങ്ങളൊക്കെ ഉണ്ടാക്കാം. എനിക്ക് ഉണ്ടാക്കാൻ അറിയാവുന്നതൊക്കെ ഞാൻ ഉണ്ടാക്കി തരാം."
എല്ലാവരും ഒന്നിച്ച് വർത്തമാനങ്ങളും ചിരികളും പങ്കുവെച്ച് ഡിന്നർ കഴിച്ചു തീർത്തു. ഭക്ഷണം കഴിഞ്ഞ് പ്ലേറ്റുകളൊക്കെ ഫാസിലും ശ്രീരാഗും കൂടി കഴുകി വെച്ചു.
അങ്ങനെ എല്ലാവരും കൂടി പൊട്ടിച്ചിരിച്ചും തമാശകൾ പറഞ്ഞും ഡിന്നറൊക്കെ കഴിച്ച് പാത്രങ്ങളൊക്കെ ഒതുക്കി വെച്ചു. നാളെ ശനിയാഴ്ച എല്ലാവർക്കും ഓഫീസിൽ പോകേണ്ട ദിവസമായതുകൊണ്ട് റൂമുകളിലേക്ക് പിരിയാൻ സമയമായി.
റൂമിലേക്ക് പോകുന്നതിന് മുൻപായി ഞാൻ രാമേന്ദ്രൻ ചേട്ടനോടും പിള്ളേരോടും പറഞ്ഞു:
"ചേട്ടാ, നാളെ നിങ്ങൾക്ക് എല്ലാവർക്കും ജോലിയുള്ളതല്ലേ. ഞാൻ നാളെയും മറ്റന്നാളും 'വർക്ക് ഫ്രം ഹോം' ആണ്
എടുത്തിരിക്കുന്നത്. ഹൻസിബ വന്നതല്ലേയുള്ളൂ, അതുകൊണ്ട് ഒന്ന് രണ്ടു ദിവസം കൂടെ തൽക്കാലം ലീവ് പോലെ ആക്കി അവളെയും കൂട്ടി കുവൈറ്റിലെ കുറച്ചു സ്ഥലങ്ങളൊക്കെ പോയി കാണിക്കാമെന്ന്
💬 Comments
View all comments