0%

Chapter Title : മുഹബത്ത് 2 [Vashalan]

Author : Vashalan Read All Parts 148209

പിന്നെ എല്ലാവരും പോയി ഫ്രഷായി വാ, ഞാൻ ബിരിയാണി ഒക്കെ എടുത്തു ചൂടാക്കി ഡൈനിംഗ് ടേബിളിൽ വെക്കാം."

അവളുടെ പെട്ടെന്നുള്ള ഇടപെടൽ കണ്ടപ്പോൾ രാമേന്ദ്രൻ ചേട്ടൻ ഒരു ചിരിയോടെ പറഞ്ഞു:

"മോളെ... നീയും ക്ഷീണിച്ചിരിക്കുകയല്ലേ, ഞങ്ങളും കൂടി സഹായിക്കാം."

"ഏയ് അതൊന്നും കുഴപ്പമില്ല ചേട്ടാ, ബിരിയാണി ചൂടാക്കാൻ വലിയ പണിയൊന്നുമില്ലല്ലോ," ഹൻസിബ ചിരിച്ചുകൊണ്ട് മറുപടി നൽകി.

എല്ലാവരും വേഗത്തിൽ ഫ്രഷായി വന്നപ്പോഴേക്കും ഹൻസിബ ബിരിയാണിയൊക്കെ പ്ലേറ്റുകളിലാക്കി ചൂടോടെ മേശപ്പുറത്ത് എടുത്തു വെച്ചിരുന്നു. ഉച്ചയ്ക്കത്തെ ബിരിയാണിയുടെ ആ

സുഗന്ധം വീണ്ടും റൂമിൽ പടർന്നു.

രാമേന്ദ്രൻ ചേട്ടനും ഫാസിലും ശ്രീരാഗും ഞാനും ഹൻസിബയും ടേബിളിന് ചുറ്റുമിരുന്നു.

ശ്രീരാഗ് ഒരു പിടി ബിരിയാണി വായിലാക്കിക്കൊണ്ട് പറഞ്ഞു:

"സത്യത്തിൽ രാത്രിയിൽ ഇത് വീണ്ടും ചൂടാക്കി കഴിക്കുമ്പോഴാ ബിരിയാണിക്ക് ഒരു പ്രത്യേക ടേസ്റ്റ്! പിന്നെ ചേച്ചി എടുത്തു വിളമ്പി തന്നപ്പോൾ ടേസ്റ്റ് ഇരട്ടിയായി."

ഫാസിൽ അത് ഏറ്റുപിടിച്ചു:

"അതെയതെ! ഇത്താക്ക് ഫുഡ് ഒക്കെ ഉണ്ടാക്കാന് അറിയോ അതോ ഞങ്ങളെ പോലെ കഴിക്കാന് മാത്രമേ അറിയൂ? ഇത് കേട്ട രാമേന്ദ്രൻ ചേട്ടൻ പറഞ്ഞു:

എന്നെ നിങ്ങളുടെ കൂട്ടത്തില് കൂട്ടേണ്ട,എനിക്കും ഷാജുവിനും ഫുഡ് ഉണ്ടാക്കാന് അറിയാം.

അപ്പോള് ശ്രീരാഗ് പറഞ്ഞു: ആ അതിന്റെ ബുദ്ധിമുട്ട് ഞങ്ങൾ അല്ലെ അനുഭവിക്കണെ...

ചേച്ചി ഇവര് ഉണ്ടാക്കുന്ന ഫുഡ്

കഴിച്ചിട്ടില്ലല്ലോ... പിന്നെ ഞങ്ങൾ ആയതു കൊണ്ട് അതൊക്കെ സഹിച്ച് ഇരുന്നു കഴിക്കുന്നു...എന്നും പറഞ്ഞു ഫാസിലും ശ്രീരാഗും ചിരിച്ചു.. ഇത് കേട്ട് ഹൻസിബയും ചിരിച്ചു.അപ്പോള് രാമേന്ദ്രൻ ചേട്ടന് പറഞ്ഞു, എടാ ഷാജു, കേട്ടില്ലേ ഇവന്മാരുടെ വർത്തമാനം?

ഇവന്മാര് കഷ്ടപ്പെട്ടാണ് ഇത്രയും നാൾ നമ്മൾ വച്ചുണ്ടാക്കുന്നത് കഴിച്ചോണ്ട് ഇരിക്കുന്നത്. ഇനി ഇവരൊന്ന് ഉണ്ടാക്കിയിട്ട് കഴിക്കുന്നത് നമുക്ക് കാണണം!"

എന്നിട്ട് ചേട്ടൻ ഹൻസിബയെ നോക്കി ആത്മഗതമെന്നോണം കൂട്ടിച്ചേർത്തു:

"മോളെ... ഇവർ നാക്കിന് ബ്രേക്കില്ലാതെ പറയുന്ന കാര്യമാണിത്! ഞങ്ങൾ ഉണ്ടാക്കുന്ന ഫുഡ് കഴിച്ചിട്ടാണ് ഇങ്ങനെയൊക്കെ ഇവര് ജീവിച്ചിരിക്കുന്നത് തന്നെ.

അവരുടെ ഈ പരസ്പരമുള്ള തല്ലുകൂടൽ കണ്ട് ഹൻസിബ ചിരിച്ചുകൊണ്ട് പറഞ്ഞു:

"നിങ്ങൾ തമ്മിൽ തല്ലുപിടിക്കാൻ നിൽക്കണ്ട

ചേട്ടാ... എനിക്ക് അത്യാവശ്യത്തിനുള്ളതൊക്കെ ഉണ്ടാക്കാൻ അറിയാം. ഞാൻ ഒന്ന് ഉണ്ടാക്കി ട്രൈ

💬 Comments

View all comments