Chapter Title : മുഹബത്ത് 2 [Vashalan]
റെഡി ആയി റൂമിന്റെ പുറത്തേക്ക് ഇറങ്ങി.ഹൻസിബ റെഡി ആയി ഇട്ട ഡ്രസ് വെള്ളയും മഞ്ഞയും കലർന്ന ചെറിയ പൂക്കളുടെ ഡിസൈനുള്ള, നീല നിറത്തിലുള്ള
ഫ്ലോറൽ മാച്ചിംഗ് ടോപ്പും പാൻ്റും (Co-ord set) ആണ്.aa ഡ്രസ്സിംഗ് അവളെ കൂടുതൽ സുന്ദരി ആക്കി.

ഫ്രഷായി ഇറങ്ങിയ ഹൻസിബയെ നോക്കി ശ്രീരാഗ് ആവേശത്തോടെ ചോദിച്ചു:
"ചേച്ചി... കുവൈറ്റിലെ ആദ്യത്തെ വൈകുന്നേരമാണ്! ഇന്ന് എങ്ങോട്ടാ പോകേണ്ടത്? ഇവിടെ അടുത്തുള്ള ബീച്ചിലേക്ക് പോണോ, അതോ വല്ല വലിയ ഹൈപ്പർമാർക്കറ്റിലോ മോളിലോ പോയി കറങ്ങണോ?"
ഹൻസിബ എന്നെ നോക്കിയ ശേഷം പുഞ്ചിരിയോടെ പറഞ്ഞു:
"എനിക്ക് കടൽ കാണാനാണ് കൂടുതൽ ആഗ്രഹം. വിഡിയോ കോളിൽ ഇക്ക കാണിച്ചു തന്ന ആ കടൽത്തീരത്ത് നേരിട്ട് പോയി നിൽക്കണം."
"എന്നാ പിന്നെ ഒട്ടും വൈകിക്കേണ്ട! കടലിന്റെ
തീരത്ത് പോയി നല്ല അടിപൊളി ചൂട് സുലൈമാനിയും കുടിച്ച് കുവൈറ്റിന്റെ വൈകുന്നേരം ആസ്വദിക്കാം," രാമേന്ദ്രൻ ചേട്ടൻ പ്രഖ്യാപിച്ചു.

അങ്ങനെ ഞങ്ങൾ അഞ്ചുപേരും കൂടി സന്തോഷത്തോടെ ബീച്ചിലേക്ക് ഇറങ്ങി. കടലിൽ നിന്നുള്ള ചെറിയ തണുത്ത കാറ്റും, സന്ധ്യ വെളിച്ചത്തിലെ കുവൈറ്റ് നഗരത്തിന്റെ മനോഹാരിതയും ഹൻസിബയെ വല്ലാതെ ആകർഷിച്ചു.
അവൾ എന്റെ കൈകൾ മുറുകെ പിടിച്ച് ആ സന്തോഷം കണ്ണുകളിൽ നിറച്ച് കടലിലേക്ക് നോക്കിനിന്നു.
കടപ്പുറത്തെ തണുത്ത കാറ്റും സന്ധ്യാ കാഴ്ചകളും ആസ്വദിച്ച് കറങ്ങി നടന്ന ശേഷമാണ് ഞങ്ങൾ ഫ്ലാറ്റിലേക്ക് തിരിച്ചെത്തിയത്. കുവൈറ്റിലെ രാത്രി
വെളിച്ചങ്ങളും കടലിന്റെ ഭംഗിയും ഹൻസിബയ്ക്ക് വല്ലാത്തൊരു ഉന്മേഷം നൽകിയിരുന്നു. നടന്ന് ക്ഷീണിച്ചെങ്കിലും അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞുനിന്നിരുന്നു.
ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തുകയറിയ ഉടൻ ശ്രീരാഗ് സോഫയിലേക്ക് തളർന്നു വീണുകൊണ്ട് പറഞ്ഞു:
"ആഹാ... നടന്നൊരു വഴിയായി! ബീച്ചിലെ കാറ്റൊക്കെ കൊള്ളാൻ നല്ല സുഖമുണ്ടായിരുന്നു. പക്ഷെ വിശപ്പ് വീണ്ടും വന്നു തുടങ്ങിയെന്നാണ് തോന്നുന്നത്."
ഫാസിൽ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നോക്കി പറഞ്ഞു:
"ഉച്ചയ്ക്ക് മേടിച്ച ബിരിയാണി കുറെ ബാക്കിയുണ്ടല്ലോ അളിയാ! അതൊന്ന് ചൂടാക്കി എടുത്താൽ സംഗതി സൂപ്പർ ഡിന്നർ ആയി."
"അത് കൊള്ളാം! ഉച്ചയ്ക്ക് ബിരിയാണി കഴിച്ച് തികയാത്തവർക്ക് ഇപ്പോൾ വയറു
നിറയ്ക്കാം," ഞാൻ പറഞ്ഞു.
ഹൻസിബ ഒട്ടും മടിക്കാതെ അടുക്കളയിലേക്ക് കയറി: "എന്നാ
💬 Comments
View all comments