Chapter Title : മുഹബത്ത് 3 [Vashalan]
പുറത്തേക്ക് വരാറുള്ളതാണെങ്കിലും ഇന്നലെ കുറച്ച് കൂടിപ്പോയോ എന്നൊരു സംശയം! ഞങ്ങളൊക്കെ ഉറങ്ങാൻ കിടന്ന കാര്യം ഓർമ്മയുണ്ടായിരുന്നോ ആവോ!"
ഇതൊക്കെ ഞങ്ങളുടെ ഫ്ലാറ്റിലെ ഒരു പതിവ്
കളിയാക്കലായി മാറിയിരുന്നെങ്കിലും, ഇന്നലെ സാധാരണയേക്കാൾ കൂടുതൽ സമയം നീണ്ടുപോയതും ഒച്ച കൂടിയതും അവന്മാര് കൃത്യമായി പോയിന്റ് ചെയ്ത് പറഞ്ഞത് കേട്ടതും അടുക്കളയിൽ നിന്നുവന്ന ഹൻസിബയുടെ മുഖം ആകെ ചുവന്നു.
അവൾ നാണത്തോടെ തലതാഴ്ത്തി ചിരി ഒതുക്കി നിൽക്കാൻ തുടങ്ങി.
"ഡാ അവന്മാരെ... വെള്ളിയാഴ്ച രാവിലെ തന്നെ തുടങ്ങി അല്ലേ നിന്റെയൊക്കെ കുസൃതി," ഞാൻ ചിരിയോടെ അവന്മാരെ നോക്കി പറഞ്ഞു.
"അതിപ്പോ ഞങ്ങൾ എന്നും പറയുന്ന പോലെയൊരു സാധാരണ കാര്യമല്ലേ ഷാജൂ പറഞ്ഞുള്ളൂ," ഫാസിൽ വിടാതെ തിരിച്ചു ചോദിച്ചു.
രാമേന്ദ്രൻ ചേട്ടനും അത് കേട്ട് ചിരിച്ചു. ഹൻസിബ നാണം താങ്ങാൻ വയ്യാതെ വീണ്ടും അടുക്കളയിലേക്ക് തന്നെ ഓടി.
ശ്രീരാഗിന്റെയും ഫാസിലിന്റെയും പ്രയോഗം
കേട്ട് ഹൻസിബ നാണിച്ച് അടുക്കളയിലേക്ക് ഓടിയെങ്കിലും, മുൻപത്തെപ്പോലെ ഒരു പ്രയാസമോ അന്യതാബോധമോ അവൾക്ക് ഒട്ടും ഉണ്ടായിരുന്നില്ല. ആ കളിയാക്കലുകൾക്ക് പിന്നിലെ സ്നേഹവും പ്രവാസത്തിലെ സൗഹൃദവും അവൾക്ക് നല്ലപോലെ ബോധ്യമായിരുന്നു.
അടുക്കളയിൽ ചായപ്പാത്രങ്ങൾ ഒതുക്കിവെക്കുന്നതിനിടയിലും അവളുടെ അമർത്തിയുള്ള കൊച്ചു ചിരികൾ പുറത്തേക്ക് കേൾക്കാമായിരുന്നു. ഞാൻ പ്ലേറ്റിലെ ദോശയിലേക്ക് അല്പം ചമ്മന്തി ഒഴിച്ച് അവന്മാരെ നോക്കി ഒന്നു പുഞ്ചിരിച്ചു.
"ഡാ ചെറുക്കന്മാരെ... രാവിലെ തന്നെ എന്നെയും എന്റെ പെണ്ണിനെയും ഇട്ട് താങ്ങി സന്തോഷിക്കാൻ നിൽക്കണ്ട," ഞാൻ അവരെ നോക്കി പതുക്കെ പറഞ്ഞു.
"നിങ്ങൾക്ക് ഇതൊക്കെ പറഞ്ഞ് ചിരിക്കാം... പക്ഷേ, ഒരു സമയം വരും, അന്ന് നിങ്ങൾക്കൊക്കെ ഒരു കൂട്ട് വരുമ്പോൾ
ഇതിന്റെ ഇരട്ടി ഞാൻ തിരിച്ചു തരും!"
"ഹൊ! അതൊക്കെ നടക്കുമ്പോൾ നടക്കട്ടെ ഷാജൂ," ശ്രീരാഗ് പൊട്ടിച്ചിരിച്ചു. "ഇപ്പോൾ ഞങ്ങൾക്ക് ഈ കളിയാക്കാനുള്ള അവസരം കിട്ടുന്നുണ്ട്, അത് ഞങ്ങൾ പരമാവധി ഉപയോഗിക്കുന്നു!"
പിന്നല്ലാതെ!" ഫാസിൽ ചിരിച്ചുകൊണ്ട് ഏറ്റുപിടിച്ചു. "ഇന്നലെ
💬 Comments
View all comments