Chapter Title : മുഹബത്ത് 6 [Vashalan]
ഞാൻ പറഞ്ഞു: "അതിന് ചേട്ടാ, ഇവിടെ ബെഡ് ഇടാനായിട്ടുള്ള സൗകര്യം ഉണ്ടോ? ബെഡ് ഇട്ടിട്ടുണ്ടെങ്കിൽ തന്നെ ഇവിടെ കിടക്കുന്ന ടേബിളും സോഫയുമൊക്കെ മാറ്റി അടുക്കി ഒതുക്കി വെക്കേണ്ടി വരില്ലേ?
പിന്നെ രാവിലെ എണീറ്റ് അതൊക്കെ തിരിച്ചു വെക്കേണ്ടി വരും."മാത്രമല്ല ഹാളിലെ ഏസിക്ക് കൂളിംഗ് കുറവാണ്.
അതുകേട്ട് രാമേന്ദ്രേട്ടൻ പറഞ്ഞു: "രണ്ടു ദിവസത്തേക്ക് അല്ലേ ഉള്ളൂ, വേറെ
ആരുമില്ലല്ലോ, അതുകൊണ്ട് എനിക്ക് കുഴപ്പമില്ല. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം."
പക്ഷേ ഞാൻ സമ്മതിക്കാതെ പറഞ്ഞു: "വേണ്ട ചേട്ടാ... അങ്ങനെ അത്രയൊക്കെ കഷ്ടപ്പെട്ട് കിടക്കേണ്ട. മനുഷ്യന് പ്രധാനപ്പെട്ടതല്ലേ ഉറക്കം? ഒടുവിൽ ഉറക്കം ശരിയായില്ലെങ്കിൽ പിന്നത്തെ ദിവസം ആകെ പണിയാകും.
ഇപ്പോൾ തന്നെ ചേട്ടന് ഇന്നലത്തെ ഉറക്കം പോയിട്ടുണ്ട്, ഇനി നാളത്തെ രാത്രിയും കൂടി ഉറക്കം പോയാൽ ശരിയാവില്ല."
ഇത് കേട്ട ഹൻസിബ ഗൗരവത്തോടെ പറഞ്ഞു: "ശരിയാണ് ചേട്ടൻ ഇങ്ങനെ കഷ്ടപ്പെട്ട് കിടന്നാൽ ശരിയാവില്ല. ഇപ്പോഴേ ചേട്ടന്റെ മുഖത്ത് നല്ല ക്ഷീണമുണ്ട്.
കൃത്യമായി ഉറക്കം കിട്ടിയില്ലെങ്കിൽ പിന്നെ എങ്ങനെയാ ഓഫീസ് ജോലിയൊക്കെ നോക്കുക?"
അതുകേട്ട് രാമേന്ദ്രേട്ടൻ നിസ്സഹായതയോടെ ചോദിച്ചു: "പിന്നെ ഞാൻ വേറെ എന്താ ചെയ്യാ ഷാജു?"
അപ്പൊ ഞാൻ പറഞ്ഞു: "എന്നാൽ ഒരു കാര്യം ചെയ്യ്, ചേട്ടന് കുഴപ്പമില്ലെങ്കിൽ ഞങ്ങളുടെ റൂമിൽ വന്നു കിടക്കാം. ഞങ്ങളുടെ റൂമിൽ ഒരു ചെറിയ ബെഡ് കൂടി ഇടാനുള്ള സ്ഥലമുണ്ടല്ലോ.
ചേട്ടന് അവിടെ കിടന്ന് സുഖമായിട്ട് ഉറങ്ങുകയും ചെയ്യാം."
അത് കേട്ടിട്ട് ചേട്ടൻ പറഞ്ഞു: "അയ്യോ ഷാജു, നീ എന്താ ഈ പറയുന്നേ? അതൊന്നും ശരിയാവില്ല, അത് വേണ്ട, അത് വേണ്ട!
അത് നിങ്ങൾക്ക് ഒരു
💬 Comments
View all comments