0%

Chapter Title : മുഹബത്ത് 6 [Vashalan]

Author : Vashalan Read All Parts 67.3K

"എന്ത് പറ്റി ചേട്ടാ ഏസിക്ക്? ചേട്ടൻ ഇന്നലെ ഉറങ്ങിയില്ലേ? എപ്പോഴാ ഈ സംഭവം ഒക്കെ ഉണ്ടായത്?"

രാമേന്ദ്രേട്ടൻ ക്ഷീണത്തോടെ

തലയാട്ടിക്കൊണ്ട് പറഞ്ഞു: "ഇന്നലെ ഒരു മണിയൊക്കെ ആയിക്കാണും. പെട്ടെന്ന് ചൂട് എടുത്തിട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്. നോക്കുമ്പോൾ എസി ഓഫ് ആയി കിടക്കുന്നു.

പിന്നെ ഞാൻ എഴുന്നേറ്റ് സ്വിച്ച് ബോർഡിലൊക്കെ നോക്കി, റിമോട്ട് നോക്കി... എന്നിട്ടും ഓൺ ആവുന്നില്ല. പിന്നെ ആ കെയർടേക്കറെ വിളിച്ച് വന്ന് നോക്കാൻ പറഞ്ഞു."

ഞാൻ ആധിയോടെ വീണ്ടും ചോദിച്ചു: "അപ്പൊ ചേട്ടൻ ഉറങ്ങിയില്ലെന്നാണോ? രാത്രി മുഴുവൻ കിടന്നുറങ്ങാൻ പറ്റിയില്ലേ?"

"ഇല്ലടാ... ഉറക്കം ശരിയായില്ല. ചൂട് കാരണം പിന്നെ കിടന്നിട്ട് ഉറങ്ങാൻ തന്നെ പറ്റിയില്ല."ചേട്ടനെ തട്ടി വിളിച്ചു പുള്ളിയുടെ ഉറക്കം കളഞ്ഞതിൽ ഞാൻ വിഷമത്തോടെ പറഞ്ഞു:

"അയ്യോ ചേട്ടാ... എനിക്ക് ഇതൊന്നും അറിയാൻ പോലും പറ്റിയില്ല. സോറി കേട്ടോ..."

രാമേന്ദ്രേട്ടൻ ക്ഷീണത്തോടെ ഒരു

പുഞ്ചിരിയോടെ കൈ വീശി പറഞ്ഞു: "ആഹാ, അതിന്, നീയെന്തിനാ സോറി പറയുന്നേ? അതൊന്നും കുഴപ്പമില്ലെടാ..."

അതും പറഞ്ഞ് പുള്ളി വീണ്ടും സോഫയിലേക്ക് തന്നെ തിരിഞ്ഞു കിടന്നു.

രാമേന്ദ്രേട്ടൻ അങ്ങോട്ട് തിരിഞ്ഞു കിടന്നതുകണ്ട് ഞാൻ അവിടെനിന്ന് തിരിഞ്ഞ് വീണ്ടും ഞങ്ങളുടെ റൂമിലേക്ക് തന്നെ തിരിച്ചുപോന്നു.

ഞാൻ റൂമിലേക്ക് കയറി വരുമ്പോൾ ഹൻസിബ എഴുന്നേറ്റു കഴിഞ്ഞു. ഞാൻ അവളുടെ അരികിലേക്ക് ചെന്ന്, രാമേന്ദ്രേട്ടൻ സോഫയിൽ കിടക്കുന്ന കാര്യം പറഞ്ഞു:

"ഹൻസിബേ... പുറത്തിറങ്ങിയപ്പോൾ രാമേന്ദ്രേട്ടൻ സോഫയിൽ കിടക്കുന്നു. ഞാന് ചേട്ടന് പറഞ്ഞ കാര്യം അവളോട് വിശദീകരിച്ചു. പുള്ളി സോഫയിൽ കിടന്നത് കൊണ്ട് പുള്ളിക്ക് ഉറക്കം ശരിയായില്ല എന്ന് തോന്നുന്നു.മുഖത്ത് നല്ല ക്ഷീണം ഉണ്ട്.

💬 Comments

View all comments