Chapter Title : മുഹബത്ത് 6 [Vashalan]
അതുകേട്ട് ഹൻസിബ ആശങ്കയോടെ ചോദിച്ചു: "അയ്യോ! അപ്പൊ ചേട്ടന് രാത്രി മുഴുവൻ ഉറങ്ങിയിട്ടുണ്ടാവില്ല അല്ലേ?"
ഞങ്ങൾ സംസാരിച്ചു നിൽക്കുന്നതിനിടയിൽ ഫ്ലാറ്റിന്റെ ബെൽ അടിക്കുന്ന ശബ്ദം കേട്ടു. ഞാൻ ചെന്ന് വാതിൽ തുറന്നപ്പോൾ നിൽക്കുന്നത് ഇവിടത്തെ കെയർടേക്കർ ആണ്.
രാമേന്ദ്രേട്ടൻ എസിയുടെ കാര്യം രാവിലെ തന്നെ കെയർടേക്കറെ വിളിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു.
സോഫയിൽ കിടന്നിരുന്ന രാമേന്ദ്രേട്ടൻ എഴുന്നേറ്റു വന്ന്, കെയർടേക്കർക്ക് തന്റെ റൂം തുറന്ന് കാണിച്ചുകൊടുത്തു. കെയർടേക്കർ അകത്തേക്ക് കയറി നേരെ രാമേന്ദ്രേട്ടന്റെ റൂമിലേക്ക് ചെന്ന് എസി ഒന്ന് ചെക്ക് ചെയ്തു നോക്കി.
കുറച്ചുനേരം നോക്കിയതിനുശേഷം അദ്ദേഹം പുറത്തേക്ക് വന്ന് പറഞ്ഞു:
"ഇതിന്റെ ഉള്ളിലെ കോയിലിന്റെ എന്തോ ഒരു മെയിൻ പാർട്സ് കരിഞ്ഞുപോയിട്ടുണ്ട്. ഞാൻ ഇപ്പോൾ തന്നെ ഒരു എസി
മെക്കാനിക്കിനെ ഫോൺ ചെയ്ത് വരാൻ പറയാം; പുള്ളി വന്നു നോക്കിയാലേ ഇത് ശരിയാക്കാൻ പറ്റൂ."
അതും പറഞ്ഞ് കെയർടേക്കർ അവിടെനിന്ന് തിരിച്ചുപോയി.
അതുകഴിഞ്ഞ് ഞാനും രാമേന്ദ്രേട്ടനും ഓഫീസിൽ പോകാൻ വേണ്ടി പെട്ടെന്ന് റെഡിയായി.
ഹൻസിബയോട് ഞാൻ യാത്ര പറയുന്നതിനിടയിൽ പൈസയുടെ കാര്യവും ഓർമ്മിപ്പിച്ചു:
"ഹൻസിബേ, കെയർടേക്കർ മെക്കാനിക്കുമായി വരുമ്പോൾ, ആ ഏസി നോക്കിയിട്ട് എന്തെങ്കിലും പൈസയോ അഡ്വാൻസോ ചോദിക്കുകയാണെങ്കിൽ നീ ഒരു കാര്യം ചെയ്യ്... കയ്യിൽ ഒരു അൻപത് കെഡി എക്സ്ട്രാ കാണുമല്ലോ?
അതിൽ നിന്ന് കൊടുത്തേക്ക്. അതിൽ കൂടുതൽ എന്തെങ്കിലും പറയുകയാണെങ്കിൽ, ബാക്കി
പൈസ ഞങ്ങൾ വൈകിട്ട് വരുമ്പോൾ തരാം എന്ന് പറഞ്ഞേക്കൂട്ടോ."
അതുകേട്ട് അവൾ തലയാട്ടി: "ശരി, ഞാൻ നോക്കിക്കൊള്ളാം. നിങ്ങൾ ഇറങ്ങിക്കോ,
ഞാനും രാമേന്ദ്രേട്ടനും കൂടി ഓഫീസിലേക്ക് ഇറങ്ങി.
രാമേന്ദ്രേട്ടന് തലേന്നത്തെ ഉറക്കക്ഷീണവും ക്ഷീണവും
💬 Comments
View all comments