Chapter Title : മുഹബത്ത് 6 [Vashalan]
ഒക്കെ ഉള്ളതുകൊണ്ട് പുള്ളിയുടെ കാർ എടുക്കാതെ, എന്റെ കാറിലാണ് ഞങ്ങള് രണ്ടുപേരും ഓഫീസിലേക്ക് പുറപ്പെട്ടത്. വണ്ടി ഓടിച്ചുപോകുന്നതിനിടയിൽ റോഡിലേക്ക് നോക്കിക്കൊണ്ട് രാമേന്ദ്രേട്ടൻ എന്നോട് ചോദിച്ചു:
"അല്ല ഷാജു... നിന്റെയും മോളുടെയും ഫാമിലി പ്ലാനിങ് ഒക്കെ എങ്ങനെയാ? കുട്ടികളെക്കുറിച്ചൊക്കെ എന്താ തീരുമാനം?"
ഞാൻ വണ്ടി ഡ്രൈവ് ചെയ്യുന്നതിനിടയിൽ അല്പം അത്ഭുതത്തോടെയും ചിരിയോടെയും
ചോദിച്ചു: "കുട്ടികളുടെ കാര്യമോ? അതൊന്നും ഇപ്പൊ പ്ലാൻ ചെയ്തിട്ടൊന്നുമില്ല ചേട്ടാ. അവൾ ഇങ്ങോട്ട് വന്നിട്ട് ഇപ്പൊ ഒരു മാസം കഴിഞ്ഞട്ടല്ലെ ഉള്ളൂ.
അതുകൊണ്ട് ഇപ്പൊ തൽക്കാലം കുട്ടികളെക്കുറിച്ചൊന്നും ഞങ്ങൾ ആലോചിച്ചിട്ടേയില്ല."
അപ്പൊ പുള്ളി കൗതുകത്തോടെ ചോദിച്ചു: "അതെന്താ? കല്യാണം കഴിഞ്ഞിട്ട് കുറച്ചല്ലേ ആയെന്നു കരുതി പെട്ടെന്ന് വേണ്ട എന്നാണോ..."
ഞാൻ മറുപടി പറഞ്ഞു: "അല്ല ചേട്ടാ, കുറച്ചൊന്ന് ലൈഫ് എൻജോയ് ചെയ്തിട്ട് മതി എന്നാണ് ഞങ്ങളുടെ ഒരു ഇത്. കുറച്ചു കാലത്തേക്ക് തൽക്കാലം വേറെ പ്ലാനൊന്നുമില്ല."
അത് കേട്ടതും രാമേന്ദ്രേട്ടൻ സീറ്റിലേക്ക് ഒന്നു ചാരിയിരുന്ന് ഗൗരവത്തോടെ പറഞ്ഞു: "അതൊക്കെ ശരി തന്നെടാ... എന്നാലും കുട്ടികളൊക്കെ ഉണ്ടാകുന്നത് ദൈവത്തിന്റെ ഒരു അനുഗ്രഹം എന്നൊക്കെയാണ് പറയുക.
അത് ഒരുപാട് വൈകിച്ചാൽ പിന്നെ.... എന്റെ അറിവിൽ ഇങ്ങനെ കുറച്ചു പേരുണ്ട്,അവര് ഇപ്പോള് ഒരു കുഞ്ഞിനായി കരയുന്നു. പിന്നെ ചെറുപ്പമല്ലേ, നന്നായി എൻജോയ് ചെയ്തോ, അതിൽ കുഴപ്പമില്ല. എന്നാലും ഒരുപാട് വൈകിപ്പിക്കേണ്ട കാര്യമില്ല."
ഞാൻ റോഡിലേക്ക് ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു: "അതൊക്കെ അറിയാം ചേട്ടാ... എങ്കിലും പെട്ടെന്നുതന്നെ വേണമെന്നില്ല, കുറച്ചു കാലം കഴിഞ്ഞിട്ട് മതി എന്നാണ് വിചാരിച്ചിരിക്കുന്നത്."
രാമേന്ദ്രേട്ടൻ അല്പം ഗൗരവത്തോടെ ചോദിച്ചു: "പിന്നെ... അവൾ അതിനായിട്ട് എന്തെങ്കിലും പിൽസോ മറ്റോ കഴിക്കുന്നുണ്ടോ?
💬 Comments
View all comments