Chapter Title : മുഹബത്ത് 9 [Vashalan]
വലിയ കൊടുങ്കാറ്റിനുശേഷമുള്ള ഈ സമാധാനപരമായ അന്തരീക്ഷം ഞങ്ങളുടെ ബന്ധത്തിന് പുതിയൊരു ആത്മബന്ധം കൂടി നൽകുന്നതുപോലെ തോന്നി.
പെട്ടെന്നാണ് പുറത്തുനിന്ന് രാമേന്ദ്രൻ ചേട്ടന്റെ കാൽപെരുമാറ്റം കേട്ടത്. പുള്ളി പുറത്തുപോയി തിരിച്ച് റൂമിന്റെ വാതിലിലേക്ക് വരുന്ന ശബ്ദം ഞങ്ങൾ കേട്ടു.
അതുകേട്ടതും അൻസിബ ചെറുതായി ഒന്ന് വെപ്രാളപ്പെട്ടു. അവളുടെ മുഖത്ത് ഇന്നലത്തെ നാണവും ചെറിയൊരു ഭയവും
വീണ്ടും നിഴലിച്ചു. അവൾ വേഗത്തിൽ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പതുക്കെ ചോദിച്ചു:
"ഇക്കാ... ചേട്ടൻ വരുന്നേ... നമ്മൾ ഇപ്പോ കിടക്കുന്ന കിടപ്പും സംസാരവും കണ്ടാൽ പുള്ളി എന്ത് വിചാരിക്കും?"
ഞാൻ അവളുടെ പരിഭ്രമം കണ്ട് ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു:
"പിന്നെ.., പേടിക്കാൻ മാത്രം നമ്മൾ എന്താ തെറ്റ് ചെയ്തത്? നീ ഇങ്ങനെയൊക്കെ ആവേണ്ട ആവശ്യമില്ലടി. ഞാൻ കൂടെയുണ്ടല്ലോ, റിലാക്സ് ആയിട്ടിരിക്ക്."
അപ്പോഴേക്കും രാമേന്ദ്രൻ ചേട്ടൻ വാതിൽ പതുക്കെ തുറന്ന് അകത്തേക്ക് വന്നു. പുള്ളിയുടെ കയ്യിൽ ചായയും പലഹാരവുമായിട്ടാണ് കയറിവന്നത്. വിഷമത്തിന്റെയും കുറ്റബോധത്തിന്റെയും നിഴലുകൾ പുള്ളിയുടെ മുഖത്തുണ്ടായിരുന്നെങ്കിലും, ഞങ്ങൾ രണ്ടുപേരും സാധാരണപോലെ കിടക്കുന്നത്
കണ്ടപ്പോൾ പുള്ളിയുടെ മുഖത്ത് ചെറിയൊരു ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞു.
പുള്ളി മേശപ്പുറത്തേക്ക് ചായ വെച്ചുകൊണ്ട് പതുക്കെ ചോദിച്ചു:
"എണീറ്റോ നിങ്ങളൊക്കെ...? ഞാൻ വെറുതെ പുറത്തു നടക്കാന് പോയപ്പോള്, ചായ കൂടി വേടിച്ചു..."
ഞാൻ കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റിരുന്ന്, വസ്ത്രങ്ങൾ ഒക്കെ ശരിയാക്കിക്കൊണ്ട് ചേട്ടനെ നോക്കി ചെറുചിരിയോടെ പറഞ്ഞു:
"ആ, ചേട്ടാ... എണീറ്റു. ചേട്ടൻ എപ്പോഴാ എണീറ്റേ? രാവിലെ പതിവ് ഇല്ലാതെ പുറത്തുപോയത് എന്തെ?..."
അൻസിബയാകട്ടെ, ചെറിയൊരു നാണത്തോടെ പുതപ്പ് ശരിയായി പുതച്ചുകൊണ്ട് കട്ടിലിന്റെ ഒരുവശത്തേക്ക് മാറി കിടന്നു. ഇന്നലത്തെ
💬 Comments
View all comments