0%

Chapter Title : മുഹബത്ത് 9 [Vashalan]

Author : Vashalan Read All Parts 32.4K

പോലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല ഇക്കാ... ആ ഒരു ലഹരി എന്നെ വേറെ ലോകത്തിലേക്ക് ആണ് കൂട്ടിക്കൊണ്ടുപോയത്.

ഞാൻ അങ്ങനെ ചെയ്തതിൽ ഇക്കാക്ക് വിഷമം ഉണ്ടാകും എന്ന് എനിക്കറിയാം... എങ്കിലും ഇക്കാ, എന്നെ ഒന്ന് മനസ്സിലാക്കാൻ നോക്ക്... എനിക്ക് ആ സമയത്ത് എന്റെ മേൽ ഒരു

കൺട്രോളും കിട്ടിയില്ല..."

അവൾ കുറ്റബോധത്തോടും സങ്കടത്തോടും കൂടി കരഞ്ഞുകൊണ്ട് എന്നെ സമാധാനിപ്പിക്കാൻ നോക്കുന്നത് കണ്ടപ്പോൾ, എന്റെ ഉള്ളിലെ കട്ടി കുറഞ്ഞുതുടങ്ങി. എന്റെ മനസ്സിൽ പല ചിന്തകളും ഓടിക്കളിച്ചു:

'ഞാൻ എന്തിനാണ് വെറുതെ ഇവളോട് പിണങ്ങി നിൽക്കുന്നത്? ഇതൊക്കെ തുടങ്ങിവെച്ചത് ഞാൻ തന്നെയല്ലേ? ഈ പെണ്ണ് മാത്രം എങ്ങനെയാ കുറ്റക്കാരിയാവുക? ആ ഒരു മൂഡിൽ, അത്രയും വലിയൊരു സാഹചര്യം മുന്നിൽ വരുമ്പോൾ ഏതൊരു പെണ്ണിന്റെയും സമനില തെറ്റിപ്പോകില്ലേ?

അങ്ങനെയൊരു അവസ്ഥയിൽ അവൾക്ക് നിയന്ത്രിക്കാൻ കഴിയാതെ പോയതിൽ വലിയ അത്ഭുതമൊന്നുമില്ലല്ലോ... ഞാൻ ഇന്നലെ ആ സമയത്ത് അതൊന്നും ചിന്തിച്ചില്ലല്ലോ... ഞങ്ങള് രണ്ടാളും കൂടി ഒന്നിച്ച് തുടങ്ങിയ ഒരു കാര്യത്തിൽ, പെട്ടെന്ന് ഒഴുക്കിനൊപ്പം

പോയിപ്പോയതിന് ഇവളെ മാത്രം കുറ്റപ്പെടുത്തുന്നതിൽ എന്തർത്ഥമാണുള്ളത്?'

അങ്ങനെ ഞാൻ മനസ്സിൽ ചിന്തിച്ചതുകൊണ്ട് തന്നെ, അവൾക്ക് പെട്ടെന്ന് കൃത്യമായൊരു മറുപടി നൽകാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ആ നീണ്ട മൗനവും സങ്കടം നിറഞ്ഞ മുഖവും കണ്ടപ്പോൾ, അവൾക്ക് വീണ്ടും പേടിയും സങ്കടവും ഇരട്ടിച്ചു.

അവൾ എന്റെ കയ്യിൽ കിടന്ന് കൂടുതൽ വിതുമ്പിക്കൊണ്ട് വീണ്ടും ഓരോന്ന് പറഞ്ഞു കരയാൻ തുടങ്ങി...

അവളുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിലെ ദേഷ്യമൊക്കെ എങ്ങോട്ടോ മാഞ്ഞുപോയി. അവൾ കുറച്ചുകൂടി കരച്ചിലടക്കിക്കൊണ്ട് എന്നോട് പറഞ്ഞു:

"ഇക്കാക്ക് ഇത് ഇഷ്ടമല്ലെങ്കിൽ നമുക്ക്

💬 Comments

View all comments