Chapter Title : മുഹബത്ത് 9 [Vashalan]
ഒടുവിലായി പറഞ്ഞു:
"ശരി ഷാജു, നീ വിഷമിക്കണ്ട. ഞാൻ വെറുതെ നിങ്ങളെ വട്ടം ചുറ്റിക്കാൻ നിൽക്കില്ല. ബാക്കി കാര്യങ്ങൾ നമുക്ക് സാവധാനം നോക്കാം."
പുള്ളി ഫ്രെഷ് ആവാന് തന്റെ മുറിയിലേക്ക് പോയതും, മുറിയുടെ വാതിൽ അടയുന്ന ശബ്ദം കേട്ടതും, ഞാൻ അൻസിബയുടെ മുഖത്തേക്ക് നോക്കി. ഞങ്ങൾ രണ്ടുപേരും ഒരേസമയം പരസ്പരം നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു. രാമേന്ദ്രൻ ചേട്ടനെ പുറമെ
ബോധ്യപ്പെടുത്താൻ ഞങ്ങൾ നടത്തിയ ആ ചെറിയ നാടകം പൂർണ്ണ വിജയം കണ്ടിരിക്കുന്നു എന്നൊരു ആത്മവിശ്വാസം ഞങ്ങളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു.
രാമേന്ദ്രൻ ചേട്ടൻ തന്റെ മുറിയിലേക്ക് പോയി വാതിൽ അടച്ച ശബ്ദം നിലച്ചതും, മുറിയിലെ ഗൗരവഭാവം പെട്ടെന്ന് മാറി. ഞാൻ കട്ടിലിലേക്ക് ഒന്ന് ചാരിയിരുന്ന് അൻസിബയെ നോക്കി കള്ളച്ചിരിയോടെ ഒന്നു മൂളി.
അവൾ എന്റെ അടുത്തേക്ക് കുറച്ചുകൂടി നീണ്ടിരുന്ന്, ഇതുവരെ മുഖത്ത് പിടിച്ചുനിർത്തിയിരുന്ന പേടിയുടെയും ഗൗരവത്തിന്റെയും ഭാവങ്ങളെല്ലാം പെട്ടെന്ന് മാറ്റി വെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു:
"എന്തായിരുന്നു ഇക്കയുടെ ആ ഒടുവിലത്തെ ആക്ടീംഗ്! പാവം ചേട്ടൻ അതൊക്കെ പൂർണ്ണമായും വിശ്വസിച്ച് നല്ല പേടിയോടെയും സമാധാനത്തോടെയുമാണ് പോയത്. ഇക്കാ നന്നായിട്ട് അഭിനയിച്ചുട്ടോ..."
ഞാൻ അവളെ കളിയാക്കുന്ന മട്ടിൽ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു:
"പിന്നെയല്ലാതെ! ഇല്ലെങ്കിൽ പുള്ളിക്ക് നമ്മൾ അങ്ങ് എളുപ്പത്തിൽ വഴങ്ങി കൊടുത്തുവെന്ന ഒരു തോന്നൽ വരില്ലേ. പിന്നെ അതൊരു ശീലമായി നമ്മളെ വട്ടാക്കിക്കൊണ്ടിരിക്കും.
നമ്മൾ കുറച്ചു ഡിമാന്റ് കൊടുത്താലേ പുള്ളിക്ക് അതിന്റെ ഒരു വില മനസ്സിലാവൂ. അല്ലെങ്കിലും ചേട്ടന്റെ മുഖത്തുളള പരിഭ്രാന്തി കാണാൻ തന്നെ ഒരു രസമായിരുന്നു."
അൻസിബ എന്റെ തോളിൽ തട്ടിക്കൊണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു:
"അതൊക്കെ ശരിയാണ്...
💬 Comments
View all comments