Chapter Title : മുഹ്സിന 2 [ചങ്ക്]
ഞാൻ പറഞ്ഞത്..
ഹ്മ്മ്.. അത് നന്നായി...
ഇന്നലെ രാത്രിയിൽ ഒന്നും സംഭവിക്കാത്തത് പോലെ ആയിരുന്നു അവളുടെ സംസാരം.. അവളെല്ലാം മറന്നു എന്നെ വീണ്ടും അക്കു വായി കാണാൻ തുടങ്ങിയത് പോലെ…
ഇനി ഞാനും മാറണം… എന്റെ മനസിൽ ഉറച്ച ഒരു തീരുമാനം എടുത്തു കൊണ്ട് വേഗത്തിൽ ഫ്രഷ് ആകുവാനായി ബാത്‌റൂമിൽ കയറി..
❤❤❤
പെട്ടന്ന് തന്നെ താഴെ ക് പോയെങ്കിലും അവിടെ ബഫെ കഴിഞ്ഞിരുന്നു.. ഒമ്പത് മണി വരെയേ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാവൂ.. ഇനി കൃത്യം 12 മണി മുതൽ രണ്ടു മണി വരെ ലഞ്ച് ഉണ്ടാവും… ഡിന്നർ ആറു മണി മുതൽ എട്ട് മണി വരെ… അതിനുള്ളിൽ വന്നാൽ അവിടുന്ന് ഫുഡ് കിട്ടും…
പട്ടിണി കിടക്കാൻ വയ്യാത്തത് കൊണ്ട് തന്നെ ഞാൻ താഴെ ക് ഇറങ്ങി ഏതേലും ഹോട്ടലോ.. അല്ലേൽ ബൂഫിയയോ കണ്ടാൽ എന്തേലും വാങ്ങിക്കാം എന്ന് കരുതി..
അടുത്തുള്ള കടയിൽ കയറിയപ്പോൾ അവിടെ മുഴുവൻ മലയാളികൾ.. കാസർഗോഡ് ഉള്ളവരുടെ ആണ് കട.. അതിന് കുറച്ചു മാറി അവരുടെ തന്നെ കേരള ഹോട്ടൽ ഉണ്ട്.. കടയിലേക് കയറുമ്പോൾ തന്നെ മുന്നിലായി മൂഡ്സ് സ്റ്റാൻഡ് കാണാം.. അതിൽ ഒട്ടനേകം ഫ്ലെവറുകളിൽ കുറെ ഏറെ പേക്കറ്റുകൾ… ഇന്നലെ നടന്നത് തുടർന്നിരുന്നെകിൽ ഞാൻ ഇതിൽ ഏതേലും വാങ്ങിക്കുമായിരുന്നു..
ഭാഗ്യമില്ല അമ്മിണിയെ പായ മടക്കിക്കോളൂ..
ഹോട്ടലിലേക് നടക്കുമ്പോഴാണ് ഫോൺ റൂമിൽ നിന്നും എടുത്തില്ല എന്ന് ഓർമ്മവന്നത്…
രാവിലെ കുറെ ഏറെ ഫോണുകൾ വന്നിരുനെന്ന് പറഞ്ഞിരുന്നു മുഹ്സിന.. വയറിന്റെ കത്തലിൽ ഫോൺ മറന്നു പോയി..
പെട്ടന്ന് തന്നെ ഓരോ ദോശ സെറ്റും വാങ്ങി റൂമിലേക്കു നടന്നു..
ഇവിടെ കുറെ ഏറെ കാര്യങ്ങൾ കാണാൻ ഉണ്ടെന്നു കൂട്ടുകാരൻ പറഞ്ഞിരുന്നു..
ബുർജ് ഖലീഫ ഒന്നു കാണണം.. പിന്നെ അവൻ ഇടക്കിടെ പറയാറുള്ള ബീച്ചിൽ പോകണം.. പിന്നെ ഏതോ ഒരു മാർക്കറ്റ് ഉണ്ട് ദഹറ എന്നോ മറ്റോ ആണ് അവൻ പറഞ്ഞിരുന്നത്.. അവിടെ പോയാൽ ഉമ്മയെയും ഉപ്പയെയും അല്ലാത്തത് മുഴുവൻ കിട്ടുമെന്ന് പറഞ്ഞിരുന്നു.. ചിലപ്പോൾ അവരെയും കിട്ടുമായിരിക്കും ദുബായ് അല്ലെ സ്ഥലം.. അല്ല ഇനി മുഹ്സിന യെ എങ്ങനെ
💬 Comments
View all comments