0%

Chapter Title : മുഹ്സിന 2 [ചങ്ക്]

Author : Kambikathakal Read All Parts 928

എന്നെ നോക്കി ഹാൻഡ് റൈലിൽ പിടിച്ചു പറഞ്ഞു…

പോടീ.. ഞാൻ ഉറക്കം വരാഞ്ഞപ്പോൾ വന്നു നിന്നതാ..

ഹ്മ്മ് ഹ്മ്മ്.. നിന്നോട് പെട്ടന്ന് വീട്ടിലേക് വിളിക്കാൻ പറഞ്ഞു ഉപ്പ.. അത്യാവശ്യമായി എന്തോ പറയാൻ ഉണ്ടന്ന്.. നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്നും പറഞ്ഞു..

അതെപ്പോ.. ഞാൻ എന്റെ ഫോണെടുത്തു നോക്കി.. അതിൽ കുറച്ചു വാട്ട്‌ സപ് കാൾ വന്നിട്ടുണ്ട്… നല്ല ഉറക്കത്തിന്റെ ഇടയിൽ കേട്ടില്ല എന്ന് തോന്നുന്നു.. പെട്ടന്ന് ഇന്നലെ രാത്രിയിലെ കാര്യം ഓർത്തപ്പോൾ ഫോണെടുത്തു ബാത്‌റൂമിലേക് നടന്നു…

മുഹ്സിന അരികെ തന്നെ നിൽക്കുന്നത് കൊണ്ട് സംസാരിക്കാൻ കഴിയില്ല… അവൾ അറിയാതെ നിൽക്കുന്നത് തന്നെ ആകും നല്ലതെന്ന് തോന്നുന്നു…

ഹലോ.. ഉപ്പ…

അക്കു.. നീ എവിടെ ആയിരുന്നു എത്ര നേരമായി ഞാൻ വിളിക്കുന്നു.. മോൾക് വിളിച്ചപ്പോൾ നീ അവിടെ ഇല്ലന്ന് പറഞ്ഞു..

ഹ്മ്മ്… ഞാൻ ഒരു മൂളലോടെ ഉപ്പ വളരെ വേഗത്തിൽ പറയുന്നത് കേട്ടു നിന്നു…

അവൾ നിന്റെ റൂമിലേക്കു വന്നു വാതിൽ മുട്ടിയിട്ടുണ്ടാവും അല്ലെ..

ആ.. ഉപ്പ.. ഓള് വന്നു വിളിച്ചപ്പോൾ ആണ് ഞാൻ അറിയുന്നത്..

നീ അറിഞ്ഞോ.. നിനക്ക് ആരേലും വിളിച്ചിരുന്നോ..

ഉവ്.. ഇക്കയുടെ കൂട്ടുകാരൻ വിളിച്ചു..

റബ്ബേ.. എന്റെ മോന് എന്താണ് പറ്റിയത് ആവോ.. ഉപ്പ യുടെ നെടുവീർപ്പ് ഫോണിലൂടെ എന്റെ ചെവിക്കുള്ളിലേക് കയറി..

ഉപ്പ.. ഇന്ന് ആരേലും വിളിച്ചോ ഇങ്ങക്ക്..

ഇല്ല.. ഞാൻ ഇന്നലെ വിളിച്ച നമ്ബറിലേക് കുറെ മെസ്സേജ് അയച്ചിരുന്നു.. പക്ഷെ അവിടെ നിന്നും ഒരു വിവരവും ഇല്ല..

ഉപ്പ പേടിക്കണ്ട.. ഞാൻ വിളിച്ചോളാം.. ഉപ്പയെ സമാധാനിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു..

ഉമ്മ..

ഇല്ല.. ഓളെ ഞാൻ അറിയിച്ചിട്ടില്ല.. രണ്ടു വട്ടം ഹൃദയത്തിൽ സർജറി നടത്തിയത് അല്ലെ.. ഞാൻ പറഞ്ഞാൽ ചിലപ്പോൾ എന്റെ പെണ്ണ്.. ഉപ്പ മുഴുവനാകാതെ പറഞ്ഞു നിർത്തിയ വാക്കിൽ തന്നെ എല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട്…

അക്കു.. മുഹ്സി..

ഉപ്പ പേടിക്കണ്ട ഓളോടും ഒന്നും പറഞ്ഞിട്ടില്ല.. പക്ഷെ രണ്ടാഴ്ച. ഞാൻ എങ്ങനെ.. എനിക്ക് ഒന്നിനും കഴിയില്ല ഉപ്പ.. എന്റെ വിധുമ്പൽ കുറച്ചു ഉച്ചതിലായി ഞാൻ തേങ്ങി പോയി..

കരയാതെ അക്കു.. എല്ലാം അവന്റെ വിധിയാണ്..

💬 Comments

View all comments