Chapter Title : മുഹ്സിന 3 [ചങ്ക്]
ഞാൻ പറഞ്ഞാൽ ചിലപ്പോൾ എന്റെ പെണ്ണ്.. ഉപ്പ മുഴുവനാകാതെ പറഞ്ഞു നിർത്തിയ വാക്കിൽ തന്നെ എല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട്… അക്കു.. മുഹ്സി.. ഉപ്പ പേടിക്കണ്ട ഓളോടും ഒന്നും പറഞ്ഞിട്ടില്ല.. പക്ഷെ രണ്ടാഴ്ച. ഞാൻ എങ്ങനെ.. എനിക്ക് ഒന്നിനും കഴിയില്ല ഉപ്പ.. എന്റെ വിധുമ്പൽ കുറച്ചു ഉച്ചതിലായി ഞാൻ തേങ്ങി പോയി.. കരയാതെ അക്കു.. എല്ലാം അവന്റെ വിധിയാണ്.. നമുക്ക് അത് അനുസരിക്കാനെ പറ്റു.. അവനെ ചോദ്യം ചെയ്യുവാനോ.. എന്തിന് എന്ന് ചോദിക്കുവാൻ പോലും അർഹത ഇല്ല.. എന്നാലും.. എന്റെ ഉള്ളിൽ നിന്നും ഇക്കയെ ഓർത്തപ്പോൾ ഒരു നെഞ്ചേരിച്ചിൽ പോലെ.. മോനെ.. നീ ഇന്നലെ വിളിച്ച ആൾക്ക് ഒന്നൂടെ വിളി.. എന്നിട്ട് എന്താ പറയുന്നതെന്ന് കേൾക്.. ഹ്മ്മ്.. ഞാൻ അയാളെ വിളിച്ചിട്ട് വിളിക്കാമെന്നും പറഞ്ഞു ഫോൺ വെച്ചു.. ❤❤❤ ടും ടും.. ടാ.. അക്കു.. നീ അവിടെ എന്തെടുക്കുവാ.. ബാത്രൂം ആണ്.. പെട്ടന്ന് ഇറങ്ങിയേ.. മുഹ്സിന ഡോറിൽ മുട്ടി കൊണ്ട് പുറത്ത് നിന്നും വിളിക്കുവാൻ തുടങ്ങി… ഞാൻ ഒന്നും മിണ്ടാതെ പൈപ്പ് തുറന്നിട്ടു.. ഓർമയിൽ മുഴുവൻ ഇക്കയുടെ മുഖമാണ്.. പക്ഷെ ഇന്നലെ എന്റെ മനസിൽ ഒരു വട്ടം കൂടേ വന്നില്ല.. വന്നിരുന്നേൽ ഞാൻ എന്റെ ഇക്കയോട് ഇങ്ങനെ ഒരു ചതി ചെയ്യില്ലായിരുന്നു.. എനിക്ക് എന്നോടുള്ള വെറുപ്പ് കൂടുന്നത് പോലെ.. സ്വയം ഉറുകി ഇല്ലാതെ ആവുന്നതിലും നല്ലത് അങ്ങ് തീരുന്നത് അല്ലെ.. ഒരു നിമിഷം ഞാനും ആത്മഹത്യ ചെയ്യുവാൻ പോലും കൊതിച്ചു പോയി... ഇനി മുഹ്സിന യെ,.. അവളെ ഞാൻ എങ്ങനെ നോക്കും… അവളോട് കാര്യം പറയണ്ടേ.. പറഞ്ഞില്ലേൽ..ഉള്ളിൽ വരുന്ന ചിന്തയിൽ
💬 Comments
View all comments