Chapter Title : മുഖിൽ 2 [Jyotish]
:പറഞ്ഞിട്ട് എന്ത് കാര്യം യോഗം ഇല്ലാമ്മിണിയെ ആ പായ അങ്ങ് മടക്കിയാളിൻ...
ജാൻസി തിരികെ ആ പഴയ കെട്ടിടത്തിലേക്കു കയറി.. അവിടെ ഒന്നും ആരും ഇല്ല.. കോളേജിൽ അവിടെ ഇവിടെ ആയി കറങ്ങി നടക്കുന്ന ഒരു കറുത്ത പൂച്ച മാത്രം ആ കെട്ടിടത്തിനുള്ളിൽ ചുറ്റികറങ്ങുന്നുണ്ട്....
അവൾ നടന്നു മെല്ലെ ഓരോ ക്ലാസും കേറി ഇറങ്ങി തപ്പി...
ജാൻസി :എന്നാലും ഈ ചെക്കൻ ഇതെവിടെ പോയി കാണും.. ആരോടെങ്കിലും പറഞ്ഞു കാണുമോ...
അവൾ അവളോട് തന്നെ ചോദിച്ചു....
സ്റ്റാൻലി... ജാൻസി നിന്നിരുന്ന വരാന്തയുടെ പിറകിലെ ക്ലാസ്സ് റൂമിനുള്ളിൽ ബാഗും കെട്ടിപിടിച്ചു മിണ്ടാതെ ഇരിക്കുന്നുണ്ടായിരുന്നു.....
ജാൻസി അവിടെനിന്നു പോകാൻ ആയി തിരിഞ്ഞു നടന്നതും...
സ്റ്റാൻലിയുടെ തലയിലേക്ക്...മുകളിൽ നിന്നു ആ കറുത്ത പൂച്ച ചാടി വീണതും ഒരുമിച്ചായിരുന്നു...
സ്റ്റാൻലി :ആആആ...
അവൻ പെട്ടെന്ന് ഞെട്ടി ശബ്ദം ഉണ്ടാക്കി...
ശബ്ദം കേട്ട് ജാൻസി ആ ക്ലസ് റൂം ചവിട്ടി തുറന്ന് ഉള്ളിലെ കയറി.. അകത്തു ബാഗും ആയി നിൽക്കുന്ന സ്റ്റാൻലിയെ ആണ് ജാൻസി കണ്ടത്...
സ്റ്റാൻലി ആവട്ടെ... ആ ഇരുണ്ട ക്ലാസ്സ് മുറിക്കുള്ളിൽ വിയർത്തു ഇരിക്കുയിരുന്നു...
ജാൻസിയുടെ വരവും നിൽപ്പും കണ്ട് സ്റ്റാൻലി ഭയന്നു അവന്റെ കണ്ണു തള്ളി ഇപ്പൊ പുറത്തു വരും എന്നാ ഗതിയിൽ ആയി....
ജാൻസി അവനെ നേരിയ ദേഷ്യത്തിൽ നെറ്റി ചുളിച്ചു തന്നെ നോക്കികൊണ്ട് നിന്നു...
ആ മുറി ഒരു മിനിറ്റ് നിശബ്ദമായി...
കോളേജിലെ പരിപാടികളുടെ പതിഞ്ഞ എക്കോ കേൾക്കാം എന്നത് മാറ്റിയാൽ ആ ക്ലാസ്സ് മുറിക്കുള്ളിൽ ഒരു രീതിയിലുള്ള ഒച്ചയും ഉണ്ടായിരുന്നില്ല....
ആ പൂച്ച മുറിക്കുള്ളിൽ നിന്ന്
💬 Comments
View all comments