0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

അവനു തോന്നിയില്ല .നാട്ടിൽ നിന്നും ഏതെങ്കിലും ഓണംകേറാമൂലയിലേക്കായിരിക്കും എന്നോർത്ത് മുകുന്ദന്‍ വ്യാകുലതയോടെ നിസഹായനായി യാത്ര പറഞ്ഞ് അവിടന്ന് പോന്നു .ജോയിൻ ചെയ്തു കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ താൻ വിചാരിച്ച പോലുള്ള പ്രശ്നങ്ങളൊന്നും ഇല്ലെന്നു മനസ്സിലായി നാടും നാട്ടാരും വലിയ കുഴപ്പമില്ല .ഓവർസിയർ ഒരു പാവമായത് കൊണ്ട് ഒരു ലൈന്മാൻറെ അത്യാവശ്യം ജോലികളൊക്കെ മുകുന്ദൻ പഠിച്ചെടുത്തു .ഒറ്റയ്‌ക്കൊക്കെ മെയിന്റനന്സിനു പോകാനും മാത്രം മുകുന്ദൻ ആയി .

അങ്ങനെയിരിക്കെ ഒരു കാലവര്‍ഷത്തിലെ ഇടവപ്പാതിയിലെ തിമര്‍ത്തു പെയ്യുന്ന മഴയുള്ള ദിവസം , അന്ന് മുകുന്ദന് രാത്രിയായിരുന്നു ജോലി, സമയം ഏതാണ്ട് പതിനൊന്നു മണി കഴിഞ്ഞു കാണും. വൈദ്യുതി കാര്യാലയത്തിലെ വിശ്രമ മുറിയില്‍ അസഹനീയമായ തണുപ്പ് അനുഭവപെട്ടിരുന്നത് കൊണ്ട് തണുപ്പകറ്റാന്‍ ശരീരമാസകലം മൂടി പുതച്ചിരിക്കുകയായിരുന്നു മുകുന്ദന്‍.മൂടി പുതച്ചുകിടക്കാന്‍ കലശലായി ആഗ്രഹം തോന്നിയ നേരം അവിടേക്ക് സെക്ഷനിലെ വെറ്റമുക്ക് ഭാഗത്ത് രണ്ടു ലൈനില്ല എന്ന് ഒരു ഫോണ്‍ കോള്‍ വന്നു. ജംഗ്‌ഷന്‌ ഏതാണ്ട് ഒരു കിലോമീറ്റര്‍ അപ്പുറത്ത് വൈദ്യുതി കമ്പി മരം വീണു പൊട്ടികിടക്കുന്നു എന്ന അറിയിപ്പായിരുന്നു അത്.ഓഫീസിൽ അപ്പോള്‍ മുകുന്ദനും ഓവർസീയറും മാത്രമേ ഉണ്ടായിരുന്നുള്ളു.താല്‍ക്കാലിക ജീവനക്കാര്‍ പകല്‍ മാത്രമേ ജോലിക്ക് വരികയുള്ളു.കൂടെ വരാൻ വേറെ ആരുമില്ലാത്തതു കൊണ്ട് ഉടനെതന്നെ മഴക്കോട്ട് ധരിച്ച് മുകുന്ദന്‍ തന്‍റെ സൈക്കിളില്‍ പോയി കമ്പി പൊട്ടി കിടക്കുന്ന ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ചേദിച്ചു സുരക്ഷിതമാക്കി .അപ്പോഴും ഒരിടതടവില്ലാതെ കനത്ത മഴ പെയ്തുകൊണ്ടിരുന്നു.ടാറിടാത്ത ചെമ്മണ്‍ പാതയുടെ അരികില്‍ കമ്പി പൊട്ടി കിടന്നിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍ മനസ്സിലായി ആരെങ്കിലും ഒരാൾ കൂടി ടോര്‍ച്ച് തെളിയിച്ചു തരുവാന്‍ ഉണ്ടെങ്കി ശരിയാക്കിയെടുക്കാം എന്ന് . ആരെയെങ്കിലും കിട്ടുമോ എന്ന് മുകുന്ദൻ ചുറ്റുപാടും വീക്ഷിച്ചപ്പോള്‍ അടുത്തെങ്ങും ഒരു വീട് പോലും കണ്ടില്ല .

നാശം പിടിക്കാൻ ..ഇതൊക്കെ പിന്നെ ആരാണ് ഓഫീസിൽ വിളിച്ച് പറയുന്നത് .ഫോൺ അറ്റൻഡ് ചെയ്തില്ലാരുന്നെങ്കി ഒരു കുഴപ്പവുമില്ലായിരുന്നു .ഇതിപ്പോ കംപ്ലയിന്റ് വിളിച്ച് പറഞ്ഞിട്ട് ആരും വന്നില്ലെങ്കി അതുമതി ഉള്ള ജോലി പോകാൻ .കുറച്ച് കാലം കൂടി നിന്നാൽ ഡിപ്ലോമ ഉള്ളത് കൊണ്ട് പ്രമോഷൻ കിട്ടാൻ സാധ്യത ഉണ്ട് എന്ന് സാറ് പറഞ്ഞത് കൊണ്ട് മാത്രമാ ഈ പോരിമഴയത്ത് വന്നത് .

ഫോൺ വിളിച്ച് പറഞ്ഞവനെ മനസ്സാ ശപിച്ചു കൊണ്ട് മുകുന്ദൻ ചുറ്റും നോക്കി ആരുമില്ല. അല്പം മുന്നോട്ട് പോയാൽ ആരെയെങ്കിലും കിട്ടുമെന്ന് കരുതി മുകുന്ദൻ സൈക്കിൾ ചവുട്ടി മുന്നോട്ട് പോയി .അല്‍പമകലെ ഉയരത്തിൽ ഒരു

💬 Comments

View all comments