0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

അങ്ങനെ പറയല്ലേടാ ..

…എന്താടാ പറഞ്ഞാൽ .. എടാ വല്ലവളുമാർക്കൊക്കെ സാരി മേടിക്കാൻ ഇത്രേം ഒക്കെ നോക്കേണ്ട കാര്യമുണ്ടോ.. …

..ഡാ മുകുന്ദാ വല്ലവളുമാരല്ലെടാ.. ഇത് .. ഇതെന്റെ അമ്മയ്ക്കാടാ ..

..ഏഹ് അമ്മയ്ക്കോ ..?

..ആഹ് അതെ … നാളെ എന്റെ അമ്മയുടെ പിറന്നാളാടാ ….അപ്പൊ എനിക്ക് അമ്മയ്ക്കൊരു സെറ്റ് സാരി മേടിച്ചു കൊടുക്കണമെന്ന് വല്ലാത്ത ആഗ്രഹമായിരുന്നെടാ …

.ഡാ …അതിനു നിന്റെ 'അമ്മ ..

ബാക്കി പറയാൻ വന്നത് മുകുന്ദൻ പെട്ടന്ന് നിറുത്തി.

…ഡാ നീ പറയണ്ട … എനിക്കറിയാം നീ പറയാൻ വന്നതെന്താണെന്നു . എന്റെ അമ്മയെ കുറിച്ചല്ലേ…

..അത് ജയാ ഞാൻ ..

..എടാ കാശ് കൊടുത്ത് സുഖം കിട്ടാൻ പലരും എന്റെ അമ്മയുടെ അടുത്ത് വരാറുണ്ടെടാ ...പക്ഷെ അമ്മയോട് സ്നേഹത്തോടെ ഒരു വാക്ക് പറയാനോ ഉടുക്കാൻ സാരിയെങ്കിലും മേടിച്ചു കൊടുക്കാനോ ഞാൻ മാത്രമേ ഉള്ളെടാ ..അവർക്ക് സുഖമാണോ എന്ന് ചോദിക്കാൻ പോലും ഞാനല്ലാതെ വേറെ ആരൂല്ലേടാ.. ഞങ്ങടെ ബന്ധുക്കൾ പോലും ഇല്ല ഒന്ന് സഹായിക്കാൻ ..

..ഇത് കേട്ട് മുകുന്ദൻ വല്ലാതായി .തനിക്കു വേണമെങ്കി അവരെ വെറുക്കാം പക്ഷെ അവനതിനു കഴിയില്ലല്ലോ അതവന്റെ അമ്മയായി പോയില്ലേ ...

…ഡാ ഞാൻ ….

…സാരമില്ലെടാ ..അമ്മയത് ഇഷ്ടപ്പെട്ടിട്ടൊന്നുമല്ലെടാ അങ്ങനെ ചെയ്യുന്നത് … ജീവിക്കാൻ പൈസ വേണ്ടേ ...എനിക്കറിയാമെന്ന് അമ്മയ്ക്കറിയാം പക്ഷെ ഒരിക്കൽ പോലും എന്റെ 'അമ്മ എന്റെ മുന്നിൽ വെച്ച് മോശമായി ഒന്നും ചെയ്തിട്ടില്ലെടാ ..ആരെന്തു പറഞ്ഞാലും എന്റമ്മയെ ഞാനൊരിക്കലും കുറ്റം പറയില്ലേടാ …

മുകുന്ദൻ ആകെ വിഷമിച്ചു പോയി .

💬 Comments

View all comments