Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
അവന്റെ മനസ്സ് കാണാൻ തനിക്കു കഴിഞ്ഞില്ലല്ലോ എന്നോർത്ത് മുകുന്ദൻ വിഷമിച്ചു .തന്റെ അമ്മയും ചിലപ്പോൾ ഇത് പോലെ ആഗ്രഹിച്ചിരുന്നിരിക്കാം പക്ഷെ സ്നേഹവും കരുതലും കൊടുക്കാൻ ആരും ഇല്ലാതെ വന്നപ്പോഴായിരിക്കാം വേറെ ഒരാളുടെ കൂടെ പോയത് .മുകുന്ദന്റെ മനസ്സ് ഓരോന്നാലോചിച്ച് ഗതികിട്ടാതലഞ്ഞു..
..ഡാ …അതൊക്കെ വിട് നീ ഇത് പറ.. ഏതാടാ എടുക്കണ്ടെ …എനിക്കാണെങ്കി എന്തെടുക്കണമെന്നു അറിയാൻ വയ്യ .നീലയും ചുമപ്പും ഒക്കെ അമ്മയ്ക്ക് ബ്ലൗസ് ഉണ്ട് പിങ്കിനു ഇല്ല .നീലയോ ചുമപ്പൊ എടുത്താൽ അമ്മയ്ക്ക് പുതിയ സാരി ഇട്ടോണ്ട് നാളെ അമ്പലത്തിൽ പോകാം ...
ഇത് കേട്ട് മുകുന്ദൻ
..ഡാ ഒരു കാര്യം ചെയ്യ് നീയിവിടെ നില്ല് ഞാൻ റൂമിൽ പോയിട്ട് പൈസയെടുത്തിട്ട് വരാം .. നീ ഈ മൂന്നെണ്ണവും മേടിച്ച് അമ്മയ്ക്ക് കൊട് ..
..ഏഹ് ഡാ മൂന്നെണ്ണമോ ..?..എനിക്കാഗ്രഹമുണ്ടെങ്കിലും മൂന്നെണ്ണമൊക്കെ ഞാൻ വെറുതെ പറഞ്ഞതാടാ .ഒരെണ്ണം മതി അത് തന്നെ കുറച്ച് ദിവസമെടുക്കും നിനക്ക് തിരിച്ച് തരാൻ ...
…ഡാ പോടാ മൈരേ ..ഇത് നിന്റെ അമ്മയ്ക്കല്ലേ കുഴപ്പമില്ല . വേറേതെലും അവളുമാർക്കായിരുന്നെങ്കി ഞാൻ തരില്ലായിരുന്നു .നീ മുഴുവൻ പൈസ തിരിച്ചു തരുകയൊന്നും വേണ്ടെടാ .ഒരെണ്ണം എന്റെ വകയായിട്ടു കൂട്ടിക്കോ .
ഈയൊരു സംഭവം മുകുന്ദനിൽ വലിയ വലിയ മാറ്റങ്ങളാണ് വരുത്തിയത് .പെണ്ണുങ്ങളോടുള്ള സമീപനത്തിൽ ഒരു മൃദുത്വം വന്നു .ഏറെ വെറുത്തിരുന്ന അമ്മയോട് ചെറിയ അനുകമ്പയോക്കെ തോന്നി തുടങ്ങി . ഇപ്പൊ എവിടെയായിരിക്കുമെന്നു കൊറേ അന്വേഷിച്ചെങ്കിലും അതൊക്കെ വെറുതെ വെള്ളത്തിൽ വരച്ച വര പോലെ ആവുകയായിരുന്നു .പിന്നെയും ഒന്നുരണ്ടു വർഷങ്ങൾ കഴിഞ്ഞു പോയി അതിനിടയിൽ
💬 Comments
View all comments