0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

മുകുന്ദന് കെ എസ് ഇബിയിൽ ലൈൻമാൻ ആയിട്ട് പീ എസ് സി വഴി ജോലി ശരിയായി .ഒറ്റയ്ക്ക് കഷ്ടപ്പെട്ടതിനു ദൈവത്തിന്റെ വരദാനം .

പോസ്റ്റിങ്ങ് പട്ടണത്തില്‍ നിന്നും കുറെ ദൂരെയുള്ള മലയോര ഗ്രാമത്തിലേക്ക് ആണെന്നറിഞ്ഞപ്പോൾ മുകുന്ദന് ഒരു ചെറിയ പ്രയാസം തോന്നി .അയാൾ അപ്പോയ്മെന്റ് ലെറ്ററുമായി സാറിനെ കാണാൻ ചെന്നു വിഷമത്തോടെയുള്ള മുകുന്ദന്‍റെ മുഖഭാവം കണ്ടപ്പോള്‍ സാർ പറഞ്ഞു.

..ഡാ മുകുന്ദാ … ഇതിലൊന്നും കാര്യമില്ല .വീണിടം വിഷ്ണുലോകം എന്ന് പറഞ്ഞങ്ങു ജീവിക്കുക .ഒറ്റയ്ക്ക് പടവെട്ടി വന്നവനല്ലെടാ മോനെ നീ ഇതൊന്നും നിനക്ക് ഒരു പ്രശ്നമേ അല്ല നീയാദ്യം അവിടെ ചെന്ന് ജോയിൻ ചെയ്യൂ … ന്നിട്ട് മതി ബാക്കി എന്തും … .

തന്റെ കൺകണ്ട ദൈവമായ സാറിന്റെ വാക്കുകൾ ധിക്കരിക്കാൻ അവനു തോന്നിയില്ല .നാട്ടിൽ നിന്നും ഏതെങ്കിലും ഓണംകേറാമൂലയിലേക്കായിരിക്കും എന്നോർത്ത് മുകുന്ദന്‍ വ്യാകുലതയോടെ നിസഹായനായി യാത്ര പറഞ്ഞ് അവിടന്ന് പോന്നു .ജോയിൻ ചെയ്തു കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ താൻ വിചാരിച്ച പോലുള്ള പ്രശ്നങ്ങളൊന്നും ഇല്ലെന്നു മനസ്സിലായി നാടും നാട്ടാരും വലിയ കുഴപ്പമില്ല .ഓവർസിയർ ഒരു പാവമായത് കൊണ്ട് ഒരു ലൈന്മാൻറെ അത്യാവശ്യം ജോലികളൊക്കെ മുകുന്ദൻ പഠിച്ചെടുത്തു .ഒറ്റയ്‌ക്കൊക്കെ മെയിന്റനന്സിനു പോകാനും മാത്രം മുകുന്ദൻ ആയി .

അങ്ങനെയിരിക്കെ ഒരു കാലവര്‍ഷത്തിലെ ഇടവപ്പാതിയിലെ തിമര്‍ത്തു പെയ്യുന്ന മഴയുള്ള ദിവസം , അന്ന് മുകുന്ദന് രാത്രിയായിരുന്നു ജോലി, സമയം ഏതാണ്ട് പതിനൊന്നു മണി കഴിഞ്ഞു കാണും. വൈദ്യുതി കാര്യാലയത്തിലെ വിശ്രമ മുറിയില്‍ അസഹനീയമായ തണുപ്പ് അനുഭവപെട്ടിരുന്നത് കൊണ്ട് തണുപ്പകറ്റാന്‍ ശരീരമാസകലം മൂടി പുതച്ചിരിക്കുകയായിരുന്നു മുകുന്ദന്‍.മൂടി പുതച്ചുകിടക്കാന്‍

💬 Comments

View all comments