Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
പേരുടെയും തള്ളലിൽ മുകുന്ദൻ പുറകിലേക്ക് മലർന്ന് പോയെങ്കിലും നാല് വയസ്സുകാരിയുടെ കുഞ്ഞിക്കൈകളില്‍ അമര്‍ത്തിപ്പിടിച്ച് മണല്‍തരികളില്‍ കൂടി ഓടുന്ന എട്ടു വയസ്സുകാരന്റെ പുറകെ സുമിത്രയുടെ ഓട്ടം കണ്ടു അയാൾക്ക് ചിരി അടക്കാനായില്ല .കുഞ്ഞുങ്ങൾക്കൊപ്പം കുഞ്ഞുങ്ങളുടെ മനസ്സോടെ ഓടുന്ന സുമിത്രയെ നോക്കി അയാൾ മനസ്സിൽ പറഞ്ഞു
..മൂന്നു മക്കളുണ്ട് തനിക്ക് …
..തന്റെ കൈപിടിച്ച് അമ്മാനമാടി തുള്ളിത്തുള്ളി നടക്കുന്ന മൂന്നു മക്കൾ ..
..പക്ഷെ ഇതൊന്നും ഇല്ലാത്തവരും ഈ ലോകത്ത് കാണില്ലേ ..
ഉണ്ട് ഇല്ലാത്തവരും ഉണ്ട് … പണ്ട് താനും ഇതൊന്നും ഇല്ലാത്തവനായിരുന്നു .സ്‌കൂളിൽ കൂട്ടുകാരൊക്കെ അച്ഛനും അമ്മയയ്ക്കും ഒപ്പം വരുന്നതും പോകുന്നതും കാണുമ്പോ ജീവിതത്തിലെ അരക്ഷിതത്വങ്ങളെല്ലാം ഒതുക്കി ആരും കാണാതെ കരച്ചിലടക്കിയിട്ടുണ്ട് .
ജീവിതത്തെ കുറിച്ച് സ്വപ്നത്തിന്‍റെ നനവുള്ളതൊന്നും പകുക്കാന്‍ ഒന്നുമില്ലായിരുന്നു .ആൾക്കൂട്ടത്തിനിടയിൽ എങ്ങനെയൊക്കെയോ പിഴച്ചു വന്ന ജീവിതം .അതിൽ പ്രതീക്ഷകളുടെ പുതുമണം വന്നു തുടങ്ങിയത് സുമിത്രയെ കണ്ടത് മുതലാണ് .
ശരിക്കു പറഞ്ഞാൽ എട്ടൊമ്പത് വര്ഷം മുമ്പ് ദേ ഇതുപോലൊരു കടൽ തീരത്ത് വെച്ചാണ് അവൾ തന്റെ ജീവിതത്തിലേക്ക് വന്നത് .അന്ന് തന്റെ കൂടെ നിന്ന് തന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ തന്റെ മുഖത്ത് പോലും നോക്കാതെ കടലിനെ നോക്കി അവള്‍ പറഞ്ഞത് എന്തായിരിക്കണം?
ഈ ഞാൻ ദുഷ്ടനെന്നോ..? നനഞ്ഞിടം കുഴിച്ചവൻ എന്നോ ..?
..ആ ..അറിയില്ല പക്ഷെ ഒന്നറിയാം ഇന്നവളെന്റെ ജീവനാണ്.. ജീവന്റെ ജീവനാണ്.... അവൾക്ക് ഞാനും …
അയാളുടെ മനസ്സ് അറിയാതെ കുറേക്കാലം പുറകിലേക്ക് പോയി . ചിന്തകൾ ഏറി വന്നപ്പോൾ പതുക്കെ പതുക്കെ ചുറ്റുമുള്ള കലപില ശബ്ദങ്ങൾ കുറഞ്ഞു വന്നു .
💬 Comments
View all comments