Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
ആ തിരക്കേറിയ കടൽ തീരത്ത് ആൾക്കൂട്ടത്തിൽ തനിയെ എന്ന പോലെ മുകുന്ദൻ ഒറ്റയ്ക്കായി .അയാളുടെ മനസ്സിലേക്ക് താൻ ഒറ്റപ്പെട്ടു പോയതിന്റെയും അവഗണിക്കപ്പെട്ടു പോയതിന്റെയും പലപല കാലഘട്ടങ്ങൾ കയറി വന്നു..
നിലയില്ലാ കയത്തിൽ നിന്നും ആരോ കൈ പിടിച്ചുയർത്തിയതും പല പല സമയങ്ങളിൽ ജീവിതം എന്ത് ചെയ്യണമെന്നാണറിയാതെ പകച്ചു നിന്ന നാൽക്കവലകളിൽ തനിക്കു പോകേണ്ട വഴി കണ്ടെത്തിയതിന്റെ ഓർമ്മകൾ ..കഥകൾ ...ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം നേടിയ കഥകൾ ..ആരുമില്ലാത്തവനിൽ നിന്ന് എല്ലാം നേടിയവന്റെ കഥകൾ .. അവസാനം സന്തോഷവും സമാധാനവും ഉള്ളൊരു ജീവിതം നേടിയ കഥകൾ...
… …
അച്ഛൻ മരിച്ചതിനു ശേഷം 'അമ്മ വേറെ ആരുടെയോ കൂടെ ഇറങ്ങിപ്പോയി .അനാഥനായ ആ പത്ത് വയസ്സുകാരന് താങ്ങായത് അച്ഛന്റെ അനിയനും ഭാര്യയും ആയിരുന്നു .ആദ്യത്തെ സ്നേഹപ്രകടനങ്ങളൊക്കെ കഴിഞ്ഞ് കാലം കഴിയും തോറും ചെറിയമ്മയുടെയും ചെറിയയച്ചന്റെയും സ്വഭാവങ്ങൾ മാറി .അവരുടെ മക്കൾക്ക് കൊടുക്കുമ്പോ മറ്റേയാൾക്കും കൂടി പകുത്ത് കൊടുക്കേണ്ട അവസ്ഥ . സമപ്രായക്കാരായ സഹോദരങ്ങളുടെ മുന്നിൽ ആ തരം തിരിവ് എന്താണെന്ന് തിരിച്ചറിവാകുന്നത് വരെ അവനും തന്റെ ചെറിയച്ഛനോടും ചെറിയമ്മയോടും അവരുടെ മക്കൾ വാശി പിടിക്കുന്ന പോലെ വാശി പിടിക്കുമായിരുന്നു .അപ്പോഴൊക്കെ അവരിൽ നിന്നും താൻ ഒരു ദിവസം പുറത്താക്കപ്പെടും എന്നും താൻ അവർക്കൊക്കെ അന്യനാണെന്നും എന്ന സത്യം അവന്റെ കുഞ്ഞു മനസ്സിന് പക്ഷെ മനസ്സിലായില്ല .പത്താം ക്ലാസ് നല്ല രീതിയിൽ ജയിച്ചെങ്കിലും തുടർന്ന് പഠിക്കാൻ അവനെ ആരും വിട്ടില്ല .വേണമെന്ന് അവനും തോന്നിയില്ല ഒറ്റപ്പെടലും അവഗണനയും വഴക്കും അവനെ അങ്ങനൊരു മാനസികാവസ്ഥയിൽ എത്തിച്ചിരുന്നു .
..നിനക്കൊക്കെ മൂക്കുമുട്ടെ തിന്നാൻ
💬 Comments
View all comments