Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
ഇവിടെ എന്തിരിക്കുന്നു..നാശം പിടിക്കാൻ ..അല്ലെങ്കിൽത്തന്നെ നിനക്കൊക്കെ വേണ്ടി മെനക്കെടാൻ ആരിരിക്കുന്നു....വെറുതെ ഇങ്ങനെ തിന്നു മുടിച്ചു നടക്കാതെ എവിടെങ്കിലും ജോലിക്കു പോടാ .. അല്ലെങ്കി ഈ വീട്ടീന്ന് ഇറങ്ങി പോടാ...
എന്നുള്ള ചെറിയമ്മയുടെ ആക്രോശവും ചെറിയച്ഛന്റെ മർദ്ദനവും സഹിക്കാൻ വയ്യാതെ അവൻ വീട് വിട്ടു .ആരുടെയൊക്കെയോ കൂടെ നടന്ന് ആക്രി പെറുക്കിയും കല്ല് വെട്ടാനും മണല് വാരാനും പലപല ജോലികൾ ചെയ്ത് മനസ്സ് മടുത്ത് നടക്കുന്ന കൂട്ടത്തിലാണ് ജീവിതത്തിന്റെ ആദ്യ റൂട്ട് മാറൽ നടന്നത് .ഒരു വലിയ വീടിന്റെ വയറിങ് പണിക്കായി ഹെൽപ്പർ ആയി ആളെ വേണമെന്നറിഞ്ഞത് . സ്ഥിരമായി ഒരേ ജോലിക്കു പോയാൽ ഒരു തൊഴിൽ പഠിച്ചെടുത്താൽ എവിടെ പോയാലും അന്തസ്സായി ജോലി ചെയ്ത് ആരുടേയും ആട്ടും തുപ്പും കേൾക്കാതെ ജീവിക്കാം എന്നോർത്ത അവൻ ഒരു കോൺട്രാക്ടറിന്റെ കൂടെ ജോലിക്ക് പോയി തുടങ്ങി .വൈധ്യുതി ബോർഡിലെ ഏതോ വലിയ പുള്ളിയുടേതാണ് വീട് .ഇടയ്ക്കിടയ്ക്ക് പണിയുടെ പുരോഗതി നോക്കാൻ വരുന്ന കൂട്ടത്തിലാണ് ഒരു ദിവസം അദ്ദേഹം അവനെ ശ്രദ്ധിക്കുന്നത് ..
..ഡൊ എന്താ തന്റെ പേര് ...
വീടിന്റെ ഓണർ സാർ ചോദിച്ച ചോദ്യം കേട്ട് മുകുന്ദൻ ഒന്ന് പകച്ചു.
..ഏഹ് .. എന്റെയോ ..? .. മുകുന്ദൻ ന്നാ ..
..ആ മുകുന്ദന് എത്ര വയസ്സായി ..
..പത്താം ക്ലാസ്സു കഴിഞ്ഞു ..
ഓ അത് ശരി മുകുന്ദനെ ആരാ ഇവിടെ ജോലിക്കു കൊണ്ട് വന്നത് ..
…അശോകൻ കൺഡ്രാക്ക് ..
..ആ ശരി ..
പുള്ളി അപ്പൊ തന്നെ അശോകനെ സൈറ്റിൽ വിളിച്ച് വരുത്തി.
..എടൊ
💬 Comments
View all comments