0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

താൻ ഈ പതിനെട്ടു തികയാത്ത പീക്കിരി പിള്ളേരെയൊക്കെ വിളിച്ചെന്റെ വീട്ടിൽ പണിക്കു കൊണ്ട് വന്നാൽ എന്റെ കൂടെ ജോലിയാ തെറിക്കുന്നത് അറിയോ ..

..അയ്യോ സാർ അതെനിക്കറിയില്ലായിരുന്നു .ചെല്ലപ്പനാ പറഞ്ഞെ ..ഈ പയ്യൻ പണിക്കൊക്കെ പോകുന്നതാണെന്നു .പിന്നെ ഭിത്തിയിടിക്കാനും മറ്റും എലെക്ട്രിഷ്യന്റെ ആവശ്യമില്ലല്ലോ .ഇതുപോലുള്ള പയ്യന്മാർ വന്നാൽ അത്രയും ശമ്പളം കുറച്ച് കൊടുത്താൽ മതിയല്ലോന്നു കരുതി .

..എന്ന് വെച്ച് ആരെങ്കിലും പോയി കംപ്ലെയിന്റ് ചെയ്‌താൽ തന്നോട് ആരെങ്കിലും ചോദിക്കുമോ .ഒരു സർക്കാർ ജോലിക്കാരനായ എന്റെ പണിയല്ലേ തെറിക്കുന്നെ .ആ ചെറുക്കനെ ഇപ്പം തന്നെ പറഞ്ഞു വിട്ടോണം കേട്ടോ ഇനിയിത് പോലെ വല്ലോം നടന്നാൽ ആദ്യം ഞാൻ തനിക്കെതിരെ പോലീസിൽ കേസ് കൊടുക്കും പറഞ്ഞില്ലെന്നു വേണ്ട ..

..ശരി സാർ.. ഇനി ഞാൻ ശ്രദ്ധിച്ചോളാം അവനെ ഇന്ന് തന്നെ ഞാൻ പറഞ്ഞു വിട്ടോളാം ..

..ആ പറഞ്ഞു വിട്ടാ തനിക്കു കൊള്ളാം ..ഡാ മുകുന്ദാ നാളെ മുതൽ നീ പണിക്കു വരണ്ട കേട്ടോ .ഇവിടെന്നല്ല എവിടേം പോകരുത് .പതിനെട്ടു വയസു തികഞ്ഞില്ലെന്നു ആരെങ്കിലും പരാതിപ്പെട്ടാൽ ബാക്കിയുള്ളോരുടെ കച്ചോടം പോകും കേട്ടോ ..

തനിക്കിനി ഇവിടെ ജോലിയില്ലെന്നു മനസ്സിലായ മുകുന്ദന്റെ മുഖം വാടി .അവൻ വിഷമിച്ച് പോർച്ചിൽ വെച്ചിരുന്ന തന്റെ കവർ എടുത്ത് പിടിച്ച് നിക്കുന്നത് കണ്ട് മനസ്സലിഞ്ഞ അദ്ദേഹം പറഞ്ഞു.

..ഡാ മോനെ ചെലപ്പോ നീ നിന്റെ വീട്ടിലെ പ്രാരാബ്ധം കൊണ്ട് ജോലിക്കിറങ്ങിയതായിരിക്കും .നീയിപ്പോ പഠിക്കേണ്ട പ്രായമാണ് അച്ഛനൊക്കെ ഇല്ലേ വീട്ടിൽ... അച്ഛനോട് പറ ജോലിക്കൊക്കെ പോകാറാവുമ്പോ പോകാമെന്നു ...

ഇതിനിടെ അശോകൻ കേറി ഇടപെട്ടു

..അഹ്..

💬 Comments

View all comments