0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

വാങ്ങുവാനുള്ള കുറിപ്പ് ലഭിച്ചപ്പോള്‍ അത്യാവശ്യമുള്ളവയെല്ലാം മുകുന്ദന്‍ വാങ്ങി കൊടുത്തു സമയം നോക്കിയപ്പോള്‍ രാവിലെ നാല് മണി കഴിഞ്ഞിരിക്കുന്നു നേരം പുലരുവാന്‍ ഇനി രണ്ടുമണിക്കൂര്‍ മാത്രം. അത്യാഹിത വിഭാഗത്തിനു മുന്നില്‍ ഇരുന്നിരുന്ന അവളുടെ അരികില്‍ പോയി കുറച്ച് രൂപ അവളുടെ നേര്‍ക്ക്‌ നീട്ടി കൊണ്ടയാള്‍ പറഞ്ഞു.

..ഇനിയെന്റെ കയ്യിൽ വണ്ടിക്കൂലിക്കുള്ള പൈസയെ ഉള്ളു . എനിയ്ക്ക് തിരിച്ചു പോകണം എന്റെ സൈക്കിളൊക്കെ നിങ്ങടെ വീടിനടുത്ത് ഇരിക്കുവല്ലേ .അതെടുത്ത് ഓഫീസിൽ കൊണ്ടു വെയ്ക്കണം..

അയാൾ പറയുന്നത് കേട്ട് അവളുടെ വിഷമിച്ചുള്ള നോട്ടം കണ്ടു കാര്യം മാനസ്സിലായ മുകുന്ദൻ പറഞ്ഞു

..പേടിക്കേണ്ട ..ലീവെഴുതി കൊടുത്ത് ഞാനൊരു ഉച്ച കഴിയുമ്പോഴേക്ക് തിരികെയെത്താം.. പിന്നെ ചിലവിനു പൈസയും വേണ്ടേ ..

അവളുടെ കണ്ണിലെ പ്രതീക്ഷകൾ അസ്തമിച്ച നോട്ടം കണ്ടപ്പോൾ അയാൾ അവളോട് തുടർന്നു .

..പേടിക്കേണ്ട ഞാൻ ഇത്രേം ഒക്കെ നിന്നില്ലേ അപ്പൊ പാതി വഴിക്കിട്ട് പോകില്ല ഞാൻ വരാം .ആ പൈസയ്ക്ക് കുഞ്ഞിന് വല്ലതും മേടിച്ചു കൊടുക്കണം കേട്ടോ ..

യാത്ര പറഞ്ഞു പോരുമ്പോഴും നിന്നിടത്ത് തന്നെ അവൾ തന്നെ നോക്കുകയായിരിക്കും എന്നറിയാവുന്നത് കൊണ്ടു തന്നെ അയാൾ തിരിഞ്ഞു നോക്കിയില്ല .

ഉച്ച കഴിഞ്ഞു വരാം എന്ന് പറഞ്ഞെങ്കിലും മുകുന്ദൻ തിരിച്ചു വന്നപ്പോൾ രാത്രി ആയിരുന്നു .അത്യാഹിതത്തിൽ അന്വേഷിച്ചപ്പോൾ വാർഡിലേക്ക് മാറ്റിയെന്ന് പറഞ്ഞത് കൊണ്ട് മുകുന്ദൻ വാർഡിലേക്ക് ചെന്നു .അവിടെ ചുമരും ചാരി എല്ലാം തകർന്നവളെ പോലെ അയാളുടെ കട്ടിലിൽ അവളിരിക്കുന്നത് കണ്ടു .കുഞ്ഞുണർന്ന് അവളുടെ മടിയിലിരുന്ന് കളിക്കുന്നുണ്ട് .അവളെ കണ്ടാലറിയാം അവളീ ലോകത്തോന്നുമല്ല .

..ഹലോ ..

മുകുന്ദൻ അടുത്ത് ചെന്നു വിളിച്ചു .അവൾ തിരിഞ്ഞു നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന മുകുന്ദനെ കണ്ടു വിശ്വസിക്കാനാവാതെ കണ്ണ് മിഴിച്ചു എഴുന്നേറ്റ് നിന്ന് പോയി .അവളുടെ കണ്ണിലെ തിളക്കം കണ്ടാലറിയാം അവൾ പ്രതീക്ഷകളോടെ തന്നെ കാത്തിരുന്നതാണെന്നു .ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ കരുതിയ എന്തോ ഒന്ന് തിരിച്ചു കിട്ടിയ പ്രതീതി ആയിരുന്നു അവളുടെ കണ്ണിൽ .അവളറിയാതെ പുഞ്ചിരിച്ചു പോയി .മുകുന്ദൻ ആദ്യമായാണ് അവള് ചിരിക്കുന്നത് കാണുന്നത് .ചിരിച്ചപ്പോൾ മനോഹരമായി നുണക്കുഴികൾ വിരിഞ്ഞ കവിളുകളിൽ കണ്ണുനീർ ഒലിച്ചിറങ്ങിയത് ഉണങ്ങിപ്പിടിച്ചിരിക്കുന്നതു

💬 Comments

View all comments