0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

മറ്റുള്ളോരുടെ മുന്നിൽ വെച്ച് അപമാനിക്കും .ഈ നാട്ടിലിനി ആരുമില്ല അറിയാൻ ..എല്ലാവരുടെ മുന്നിലും ഞാൻ അപമാനിക്കപ്പെട്ടു .ഇന്നെന്റെ കുഞ്ഞിനെ നോക്കി അയാളുടേതല്ല എന്ന് പറഞ്ഞ് കഴുത്തിൽ പിടിച്ച് കൊല്ലാൻ നോക്കി .എന്നെ എന്ത് വേണമെങ്കിലും ചെയ്തോട്ടെ. വൈകിട്ട് വീണ്ടും മൂക്കറ്റം കുടിച്ചിട്ട് ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ കഴുത്തിൽ പിടിച്ച് ഞെരിച്ചപ്പോ എനിക്ക് സഹിച്ചില്ല. മുന്‍പില്‍ കണ്ട ചിരവയെടുത്ത് ഞാനൊന്ന് അടിച്ചു തലയിലാണ് അടി കൊണ്ടത്‌..ആ അടി കൊണ്ടാണ് അയാൾ വീണത് ..എനിക്ക് ജീവിക്കേണ്ട ഈ ദുഷ്ടന്‍റെ കൂടെ എനിക്ക് ഇനിയും ആവില്ല ഇയാളോടൊപ്പം ജീവിക്കാന്‍ ഇയാളുടെ കൂടെ കൂടിയതിനു ശേഷം സന്തോഷമെന്തെന്നു ഞാനറിഞ്ഞിട്ടില്ല .ഇയാളുടെ സ്വഭാവം കാരണം പാതി രാത്രി എന്റെ വാതിലിൽ മുട്ടാൻ ഒത്തിരി പേര് വരും .പേടിച്ചാ ജീവിക്കുന്നെ .എന്റെ കുഞ്ഞില്ലായിരുന്നെങ്കി എന്നെ ഞാൻ ചത്തേനെ .അയാളുടെ മോനാണെങ്കിലും ഞാൻ നൊന്തു പ്രസവിച്ചതാ എന്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ കൊടുക്കില്ല ..

ഒറ്റ ശ്വാസത്തിൽ കരഞ്ഞു കൊണ്ടുള്ള അവളുടെ പറച്ചില് കേട്ട് മുകുന്ദൻ സ്വയം വിലയിരുത്തി .

..ചെ… എന്തൊക്കെയാ താൻ ഈ പെണ്ണിനെ പറ്റി വിചാരിച്ച് വെച്ചത് ..

….ഇപ്പോൾ താൻ വന്നത് പോലും അവൾ പറഞ്ഞത് പോലുള്ള ഒരുത്തനായല്ലേ ..

..താനും വന്നത് അവളുടെ ശാരീരികമായി മുതലെടുക്കാൻ തന്നെയല്ലേ ..

..പാവം ഒരു നിസ്സഹായ ആയൊരു സ്ത്രീ വേറെന്തു ചെയ്യാനാ . ..

മുകുന്ദന് സ്വയം അവജ്ജ്ഞ തോന്നി .ഒറ്റയ്ക്ക് പടവെട്ടി വന്നവൻ എന്നഹങ്കരിച്ചിട്ട് ഇപ്പോഴിതാ വെറും ഒരു പെണ്ണിന് മുന്നിൽ അപമാനിതനായി നിക്കുന്നു .

..എന്ത് പറയണം എന്ത് ചെയ്യണം എന്ന്

💬 Comments

View all comments