Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
അറിയാതെ പകച്ചുനിന്ന മുകുന്ദന്‍ പൊടുന്നനെ വെളിപാടുണ്ടായത് പോലെ പറഞ്ഞു.
..എടൊ എത്രയും പെട്ടന്ന് അയാളെ ആശുപത്രിയില്‍ കൊണ്ട് പോകേണം..തലയ്ക്കടി കിട്ടിയതല്ലേ ബ്‌ളഡ്ഡ് ക്ലൊട്ടായിട്ടുണ്ടെങ്കി ഇയാള്‍ മരിച്ചുപോകും അല്ലെങ്കില്‍ കോമയിൽ ആകാനും സാധ്യത ഉണ്ട്..
അത് കേട്ട് അവള്‍ ഒന്നും ഉരിയാടാതെ കുഞ്ഞിനെ മാറോടണക്കി പിടിച്ച് കരഞ്ഞു കൊണ്ടേയിരുന്നു.അവളെ കൊണ്ട് ഒന്നും പറ്റില്ലെന്ന് മനസ്സിലായ മുകുന്ദന്‍ അശയിൽ കിടന്ന ഒരു മുണ്ടെടുത്ത് വലിച്ച് കീറി അവളുടെ ഭര്‍ത്താവിന്‍റെ പരിക്ക് പറ്റിയ ഭാഗത്ത് കെട്ടിയതിനു ശേഷം അയാളെ വലിച്ച് ഹാളിലേക്ക് നീക്കി കിടത്തി.എന്നിട്ട് പെട്ടന്ന് തന്നെ തറയില്‍ പുരണ്ട രക്തം വെളളമൊഴിച്ച് വൃത്തിയാക്കിയതിനു ശേഷം അവളോട് പറഞ്ഞു.
..ദേ ഒരു കാര്യം പറയാം.. ഒന്നുമറിയാത്ത ഞാനും കൂടി ഇതിൽ പെട്ട് പോയിരിക്കുവാണ് .ഞാൻ മാത്രമല്ല നിന്റെയീ കുഞ്ഞു പോലും പെട്ട് പോകും .അയാളെ എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തിക്കണം അയാൾ ചത്തു പോയാൽ എല്ലാരും പെട്ട് പോകും .ഈ കുഞ്ഞിനെ നിനക്കൊന്നും കാണാൻ പോലും പിന്നെക്കിട്ടില്ല .ഞാനും നീയുമൊക്കെ ജയിലിൽ പോകും ഇനി പറഞ്ഞില്ലെന്നു വേണ്ട ..
അത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞു കഴിഞ്ഞപ്പോഴേക്കു മുകുന്ദൻ കിതച്ചു പോയി .ചെറുതായി ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് അവൾ മുകുന്ദനെ നോക്കി .
..പറഞ്ഞത് കേൾക്ക്.. ഇപ്പം നിലവിൽ ഒരു കുഴപ്പവുമില്ല .ആൾ മരിച്ചിട്ടില്ല ഇങ്ങനെ ചിന്തിച്ചു നിക്കുന്തോറും കാര്യങ്ങൾ കൈവിട്ടു പോകും ...
..ഇത് ഞാൻ എനിക്ക് ...
..ഒന്നും പറയണ്ട ഇങ്ങോട്ടെഴുന്നേൽക്ക് .ഇതിപ്പോ എനിക്കെങ്കിലും രക്ഷപ്പെടണമല്ലോ .അറിയാതെ ഞാനും വന്നു പെട്ട പോയല്ലോ ..
മുകുന്ദൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ചു .ഒന്ന്
💬 Comments
View all comments