0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

രണ്ടു പ്രാവശ്യം കൂടി വലിച്ചപ്പോൾ അവൾ എഴുന്നേൽക്കാനുള്ള ശ്രമം നടത്തി ഒപ്പം അയാളും സഹായിച്ചു കൊടുത്തു .

..ദേ ഒരു കാര്യം ശ്രദ്ധിച്ചു കേൾക്കണം കേട്ടോ . എന്താ ഉണ്ടായെ എന്ന് ചോദിക്കുന്നവരോട് അങ്ങെരു മദ്യപിച്ചു വരുമ്പോള്‍ ചവിട്ടുപടിയില്‍ തെന്നി വീണ് തല കല്ലില്‍ തട്ടി പരിക്ക് പറ്റിയതാണ് എന്ന് പറഞ്ഞാല്‍ മതി.മറ്റൊന്നും പറയാൻ നിക്കരുത് അവിടെ ചെന്ന് എന്നോട് ഇപ്പം പറഞ്ഞ പോലെ പറഞ്ഞാൽ പിന്നെ കേസാകും കാര്യങ്ങള് വേറെ രീതിയിൽ പോകും ..മനസ്സിലായോ ..

അവൾ ഒന്നും പറയാതെ അയാളുടെ കണ്ണിലേക്ക് നോക്കി നിന്നു .

..പറഞ്ഞത് മനസ്സിലായോ .. ന്ന് .എടി നിന്നോടാ ചോദിച്ചെ മനസ്സിലായോന്നു ..

മുകുന്ദന്റെ സ്വരം മാറിയപ്പോ അവൾ ചെറുതായൊന്നു മൂളി

..മ്മ് ..

..ആ അങ്ങനെ വാ ...വേറൊന്നുമല്ല അറിയാതെ വന്ന് പെട്ട എനിക്ക് ഇതീന്ന് രക്ഷപ്പെടണം ..കഷ്ടപ്പെട്ട് നേടിയ ജോലിയാ എന്റേത് .നിന്റെയൊക്കെ പ്രശനത്തിലിടപെട്ട് അത് കളയാൻ എനിക്ക് മനസ്സില്ല …ആ പെട്ടന്നു റെഡിയാവ് ഞാന്‍ പോയി ഇയാളെ ആശുപത്രിയില്‍ കൊണ്ട് പോകുവാന്‍ വല്ല വണ്ടിയും കിട്ടുമോന്ന് നോക്കട്ടെ.ദയവു ചെയ്ത് ഞാൻ പോയി വരുമ്പോഴേക്കും പിന്നേം കേറി തൂങ്ങല്ലേ പെണ്ണെ ..

മുകുന്ദന്‍ പുറത്തിറങ്ങി സൈക്കിളെടുത്ത് ഓഫീസിനടുത്ത് പരിചയമുള്ള ഒരു ഓട്ടോറിക്ഷക്കാരന്‍റെ വീട്ടില്‍ പോയി അയാളെ വിളിച്ചുണര്‍ത്തി പറഞ്ഞു.

..ഒരാള്‍ മറിഞ്ഞ് വീണു ബോധമില്ലാതെ കിടക്കുന്നു .തലയ്ക്കു പരിക്കുണ്ട് വേഗം അയാളെ ആശുപത്രിയില്‍ എത്രയും വേഗം എത്തിക്കേണം..

..എന്റെ പൊന്നണ്ണാ ഈ നട്ടപാതിരാക്ക് മനുഷ്യനെ മിനക്കെടുത്താതെ.. ഞാൻ ദൂരം ഓട്ടം പോയിട്ട് ഇപ്പം വന്ന് കെടന്നതേ

💬 Comments

View all comments