0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

അവസാനിപ്പിക്കുവാന്‍ തുനിഞ്ഞ പെണ്ണിനെ രക്ഷിച്ച താന്‍ തന്നെ വീണ്ടും ഈ അവസ്ഥയില്‍ അവളെ വിട്ടു പോകുന്നത് എങ്ങിനെ എന്നായിരുന്നു മുകുന്ദന്‍റെ ചിന്ത.അയാൾ ആമ്പുലൻസ് ഡ്രൈവറെ നോക്കി പറഞ്ഞു

..ഞാനും വരുന്നുണ്ട് ..

മുകുന്ദന്റെ പറച്ചില് കേട്ടു തന്റെ നേരെ തിരിഞ്ഞ അവളുടെ കണ്ണുകളിൽ ആശ്വാസമായിരുന്നോ നന്ദിയായിരുന്നോ എന്ന് മുകുന്ദന് മനസ്സിലായില്ല. അവൾ അയാളെ നോക്കികൊണ്ടിരിക്കെ അവളുടെ കവിളിലൂടെ ധാരധാരയായി കണ്ണുനീർ ഒഴുകിയിറങ്ങി .അത് കണ്ടപ്പോൾ മുകുന്ദന് താനിപ്പോൾ എടുത്ത തീരുമാനം ഏറ്റവും ഉചിതമായിരുന്നു എന്ന് തോന്നി.

..ദേ ചേട്ടാ ഒരു മിനിറ്റ് ..

മുകുന്ദൻ ഓട്ടോറിക്ഷക്കാരന് കൊടുക്കുവാനുള്ള തുക കൊടുത്തതിന് ശേഷം പോകുമ്പോ ഓഫീസിലൊന്നു പറയണമെന്ന് പറഞ്ഞു വിട്ടു. അതിനു ശേഷം ആശുപത്രിയിലെ ഫോണിൽ നിന്നും ഓഫീസിലേക്ക് വിളിച്ച് സാറിനോട് കാര്യം പറഞ്ഞു .

സാറിന്റെ പെർമിഷൻ കിട്ടിയപ്പോ മുകുന്ദൻ ധൈര്യമായി സര്‍ക്കാര്‍ ആശുപത്രിയുടെ അധീനതയിലുള്ള ആംബുലന്‍സില്‍ മെഡിക്കല്‍കോളേജിലേക്ക് അവരുടെ കൂടെ യാത്രയായി.അപ്പോഴേക്കും ചാറി നിന്നിരുന്ന മഴ ആര്‍ത്തിരമ്പി പെയ്യുന്ന തിരക്കിലായിരുന്നു .

അവിടെ എത്തിയിട്ടും മഴയ്ക്ക് യാതൊരു ശമനവും ഉണ്ടായിരുന്നില്ല. മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ അവളുടെ ഭര്‍ത്താവിനെ പ്രവേശിപ്പിച്ചു.സ്കാൻ ചെയ്തു വലിയ കുഴപ്പമില്ല എന്നറിഞ്ഞപ്പോ മുകുന്ദന് സമാധാനമായി .മരുന്നുകള്‍ വാങ്ങുവാനുള്ള കുറിപ്പ് ലഭിച്ചപ്പോള്‍ അത്യാവശ്യമുള്ളവയെല്ലാം മുകുന്ദന്‍ വാങ്ങി കൊടുത്തു സമയം നോക്കിയപ്പോള്‍ രാവിലെ നാല് മണി കഴിഞ്ഞിരിക്കുന്നു നേരം പുലരുവാന്‍ ഇനി രണ്ടുമണിക്കൂര്‍ മാത്രം. അത്യാഹിത വിഭാഗത്തിനു മുന്നില്‍ ഇരുന്നിരുന്ന അവളുടെ അരികില്‍ പോയി കുറച്ച് രൂപ അവളുടെ നേര്‍ക്ക്‌ നീട്ടി കൊണ്ടയാള്‍ പറഞ്ഞു.

..ഇനിയെന്റെ കയ്യിൽ വണ്ടിക്കൂലിക്കുള്ള പൈസയെ ഉള്ളു . എനിയ്ക്ക് തിരിച്ചു

💬 Comments

View all comments