Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
ഒന്നുമില്ല .ഞാനീ ഓട്ടോയിൽ തന്നെ തിരിച്ചു പോകുവാ .ആംബുലൻസ് ഇപ്പം വരും ഡ്രൈവർ വണ്ടിയെടുക്കാൻ പോയി ..
ഓട്ടോഡ്രൈവറെ ഒന്ന് നോക്കി അക്ഷമയോടെ മുകുന്ദൻ അവളെ നോക്കി .കുഞ്ഞിനെയും മാറോടണക്കി താൻ കൊടുത്ത പൈസയും പേപ്പറുകളും ചേർത്ത് അങ്കലാപ്പോടു കൂടി ആംബുലൻസ് വരുന്ന ഭാഗത്തേയ്ക്ക് നോക്കി നിക്കുന്നത് കണ്ടപ്പോ മുകുന്ദന് എന്തോ ഈ പാതിരാത്രിയിൽ ആ അമ്മയെയും കുഞ്ഞിനെയും ഒറ്റയ്ക്ക് വിട്ടിട്ട് പോകാൻ തോന്നിയില്ല.
..അല്ലെങ്കി വേണ്ട ആംബുലൻസ് വന്നിട്ട് പോകാം ..അതുവരെ ഞാൻ നിക്കാം ..
എന്നും പറഞ്ഞ് മുകുന്ദൻ അവിടിരുന്നു കസേരയിലിരുന്നു .താൻ പറഞ്ഞത് അവൾ കേട്ടില്ലെന്നു അവളുടെ ദൂരേയ്ക്കുള്ള നോട്ടം കണ്ടപ്പോ മുകുന്ദന് മനസ്സിലായി.അവളുടെ മനസ്സ് വേറേതോ ലോകത്തിലാണെന്നു മുകുന്ദന് തോന്നി . കഴിഞ്ഞ ഒന്ന് രണ്ടു മണിക്കൂറിനുള്ളിൽ നടന്ന കാര്യങ്ങളെ പറ്റി ഓർത്തപ്പോൾ അയാൾക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല .ഈ പെണ്ണിനെ പറ്റി എന്തൊക്കെ മനക്കോട്ട കെട്ടിയാണ് താൻ പോയത് ..എന്നിട്ട് എന്തൊക്കെയാ നടന്നത് അതും ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ .കണ്ണിൽ കൊള്ളാതെ പുരികത്ത് കൊണ്ടു എന്ന് പറഞ്ഞ പോലായി .പെട്ടന്ന് അയാളുടെ ചിന്തകളെ ഭേദിച്ച് കൊണ്ട് ആമ്പുലൻസ് എത്തി .
ഡ്രൈവർ സ്‌ട്രെച്ചറിൽ കിടക്കുന്ന അയാളെ വണ്ടിയിലേക്ക് തള്ളിക്കേറ്റി ക്ലിപ്പിട്ട് വെച്ചു .
..ആരൊക്കെ വരുന്നുണ്ട് …?
ഡ്രൈവറുടെ ചോദ്യം കേട്ട് ഭയപ്പെട്ടു നില്‍ക്കുന്ന അവളെ കണ്ട മുകുന്ദന് വിഷമം തോന്നി .അയാളുടെ മനസ്സിൽ എന്തോ ഒരു പ്രയാസം പോലെ തോന്നി .അവളെ അവിടെ തനിച്ചാക്കി പോകുവാന്‍ മുകുന്ദന്‍റെ മനസ്സ് അനുവദിച്ചില്ല. അല്ലെങ്കില്‍ത്തന്നെ താന്‍ എങ്ങിനെ അവളെ വിട്ടു പോകും ജീവിതം
💬 Comments
View all comments