0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

മുറ്റത്തേക്ക് വാഹനം പോകുവാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല ഓട്ടോറിക്ഷക്കാരന്‍റെ സഹായത്തോടെ ഒരു വിധം അയാളെ ഓട്ടോറിക്ഷയില്‍ എത്തിച്ച് സീറ്റില്‍ ഒരു വശത്തേക്ക് ചാരിയിരുത്തി. അവള്‍ പുറകെ വരുന്നുണ്ടാവും എന്ന പ്രതീക്ഷയോടെ തിരിഞ്ഞു നോകിയ മുകുന്ദൻ അവളെ കാണാഞ്ഞതു കൊണ്ട് തിരികെ വീട്ടിലേക്ക് കയറിയപ്പോള്‍ അവള്‍ അപ്പോഴും കരയുകയായിരുന്നു. പക്ഷെ മാക്സി മാറ്റി ഒരു ചുരിദാർ ധരിച്ചിട്ടുണ്ട് .

..കരഞ്ഞത് മതി.. വരൂ ..

മുകുന്ദൻ വിളിച്ചപ്പോള്‍ അനുസരണയുള്ള കുഞ്ഞിനെപോലെ അവള്‍ അനുഗമിച്ചു.ഓട്ടോക്കാരൻ പെട്ടന്ന്അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ അയാളെ പരിശോധിച്ചതിനു ശേഷം പറഞ്ഞു.

.. തലയ്ക്ക് കാര്യമായ ക്ഷതം പറ്റിയിട്ടുണ്ട്.ഒരു സീറ്റി സ്കാൻ ചെയ്താലേ ശരിക്കറിയാൻ പറ്റു .നിങ്ങള്‍ ഇയാളെ വേഗം മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയ്ക്കോളു.ഞാൻ എഴുതിത്തരാം ..

..സാർ അങ്ങോട്ടൊക്കെ പോണോ .

..പിന്നെ എന്ത് ചെയ്യും ഇവിടെങ്ങും സീറ്റി സ്കാൻ ചെയ്യുന്ന സ്ഥലങ്ങൾ ഇല്ലല്ലോ .മിക്കവാറും ഇത് ന്യുറോയെ കാണിക്കണം .മെഡിക്കൽ കോളേജിൽ ആണെങ്കിൽ എല്ലാ സൗകര്യവും ഉണ്ടല്ലോ …

..ആ ശരി ..

എല്ലാം എഴുതി മേടിച്ചിട്ട് മുകുന്ദൻ പേപ്പറുകളെല്ലാം അവളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു .

..സീറ്റി സ്കാൻ ചെയ്യണമെന്നാ പറഞ്ഞെ തിരുവനന്തപുരത്തോട്ടാ എഴുതി തന്നേക്കുന്നതു .ന്നാ ഇവിടുത്തെ പേപ്പറുകളാണ് ഇതൊക്കെ കയ്യിൽ വെച്ചോ …ആംബുലൻസ് ഇവിടുന്നു തന്നെ കിട്ടും …

തികഞ്ഞ നിർവികാരതയോടെ അവളതു മേടിച്ചു .മുകുന്ദൻ പേഴ്‌സ് തുറന്ന് നോക്കി നുള്ളിപ്പെറുക്കിയാൽ പത്തഞ്ഞൂറു രൂപയുണ്ട് വേറൊന്നുമില്ല .അയാളത്തിൽ നിന്ന് ഇരുന്നൂറു രൂപ അവളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു .

..ദേ ഇതും കൂടി വെച്ചോ എന്റ കയ്യിൽ ഇതേ ഉള്ളു വേറെ

💬 Comments

View all comments