0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

വന്നു നിക്കാം ..

എന്ത് ചെയ്യണമെന്നറിയാതെ നിന്ന പാതി അടഞ്ഞ അവളുടെ മിഴികള്‍ മുകുന്ദൻ പറഞ്ഞത് കേട്ട് മുഴുവനായും തുറന്നു. ആശ്ചര്യത്തോടെ അവള്‍ നോക്കി. അവൾ മറുപടി ഒന്നും പറയാത്തത് കൊണ്ട് മുകുന്ദൻ പറഞ്ഞു .

..എന്നാ കുഞ്ഞിനേം എടുത്തോണ്ട് വാ റൂമെടുക്കാം .കുളിക്കാനും മറ്റും വേറെങ്ങും പോകണ്ടല്ലോ ..

മുകുന്ദൻ പറഞ്ഞ് കൊണ്ട് നടന്നപ്പോൾ അവള്‍ ഒന്നും ഉരിയാടാതെ അനുസരണയോടെ അവളും പുറകെ നടന്നു .

ആശുപത്രിക്കടുത്ത് തന്നെ ഒരു ലോഡ്ജില്‍ മുറി വാടകയ്ക്കെടുത്ത ശേഷം അവളെയും കുഞ്ഞിനെയും അവിടെയാക്കി .

..വാതിലടച്ചോ രാവിലെ കാണാം ..

എന്ന് പറഞ്ഞ് തിരിച്ചിറങ്ങാൻ നേരം ഒറ്റയ്ക്കൊരു ലോഡ്ജിൽ താമസിക്കാനുള്ള അവളുടെ പേടിയും വെപ്രാളവും കണ്ടപ്പോ മുകുന്ദൻ ഉടനെ തന്നെ തിരികെ ചെന്നു .

..പേടിക്കേണ്ട ഞാൻ വേറെങ്ങും പോകുന്നില്ല ..ഞാൻ താഴെ കാണും .എന്തെങ്കിലും ആവശ്യമാണെങ്കി വിളിച്ചാൽ മതി …

..മ്മ്..

കാവലിനാളുണ്ടെന്നും രാത്രി ആരെയും പേടിക്കാതെ കിടക്കാമെന്നുമുള്ള ഒരു ആശ്വാസം അവളുടെ മുഖത്ത് മുകുന്ദൻ കണ്ടു .താൻ കാരണം ഒരു സ്ത്രീയ്ക്ക് സുരക്ഷാ തോന്നിയതിൽ അയാൾക്ക് അഭിമാനവും തോന്നി .

..ഒന്ന് നിന്നെ ..

വാതിലടയ്ക്കാൻ തുനിഞ്ഞ അവൾ മുകുന്ദൻ വിളിച്ചതുകേട്ട് ഒരു നിമിഷം ചോദ്യഭാവത്തിൽ നോക്കി .

..അല്ല ..ഒന്നുമില്ല..വെറുതെ വിളിച്ചതാ ..അല്ലാ ഇയാളുടെ പേരെന്താ ..

..സുമിത്ര ..

അത് പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞിരുന്നു .

..അല്ല പേരെനിക്കറിയില്ലായിരുന്നു അത് കൊണ്ട് ചോദിച്ചതാ ..ഹ്മ്മ് ശരി എന്നാൽ വാതിലടച്ച് കിടന്നോ ..

തോളിൽ ആരോ തട്ടി വിളിക്കുന്നത് കേട്ടാണ്

💬 Comments

View all comments