0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

മുകുന്ദൻ കണ്ണ് തുറന്നതു .കണ്ണ് തിരുമ്മി നോക്കിയപ്പോൾ സുമിത്ര കുഞ്ഞുമായി ഒരുങ്ങി നിൽക്കുന്നു .പെട്ടന്ന് സ്ഥലകാലബോധം വീണ്ടെടുത്ത മുകുന്ദൻ ചാടിപ്പിടച്ചെണീറ്റു .

..ഏഹ് എന്താ എന്ത് പറ്റി …

..ഏയ് ഒന്നുമില്ല എഴുന്നേൽക്കുന്നില്ലേ . .

..എഴുന്നേൽക്കാനോ ..സമയമെത്രയായി ..

..എട്ടുമണി കഴിഞ്ഞു ..

..ഏഹ് ഇത്ര പെട്ടന്നോ ..

അവൾ ചെറുതായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു

..സുമിത്ര വല്ലതും കഴിച്ചോ ..

..ഇല്ല ഒന്നും വേണ്ട ..കുഞ്ഞിനുള്ളത് പോകുമ്പോ മേടിക്കാം .മുറിയിൽ പോയി കിടന്നൂടെ എന്തിനാ ഇവിടെ കിടക്കുന്നെ ..

..ആഹ് ശരിയാണല്ലോ ..എന്നാ വിട്ടോ ഞാൻ കുറച്ച് കഴിഞ്ഞു വരാം..

ഒരു പുതിയ ബന്ധത്തിന്‍റെ നാന്ദികുറിക്കലിന്‍റെ തുടക്കമായിരുന്നു അത്.എപ്പോഴും ആശുപത്രിയിൽ നിൽക്കേണ്ട അത്ര സീരിയസ് ആല്ലാത്തതു കൊണ്ടു ഇടയ്ക്കൊക്കെ മുകുന്ദന്‍ സുമിത്രയുടെ അരികില്‍ പോയി അവളെ കാണുകയും കുഞ്ഞിനും അവൾക്കും ഉള്ള അവശ്യസാധനങ്ങള്‍ വാങ്ങിച്ചു നല്‍കുകയും ചെയ്തുപോന്നു.സുമിത്രയുടെ ഭർത്താവിന്റെ മുന്നിലേക്ക് പ്രത്യക്ഷപ്പെടാതിരിക്കാൻ മുകുന്ദൻ മാക്സിമം ശ്രമിച്ചു .വെറുതെയെന്തിനാ വീണ്ടും അവൾക്കു വഴക്കുമടിയും കേൾപ്പിക്കുന്നു .ആശുപത്രി വിട്ടാൽ പിന്നെയും അയാളുടെ കയ്യിലേക്കല്ലേ അവൾ പോകുന്നത് .മുകുന്ദന്റെ ആ പെരുമാറ്റം സുമിത്രയ്ക്ക് മനസ്സിലായെങ്കിലും അവൾ ചോദിച്ചില്ല .അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി റൂമിലേക്ക് പോകാനായി മുകുന്ദൻ ആശുപത്രിയുടെ താഴെ നിന്നപ്പോൾ സുമിത്ര വരുന്നത് കണ്ടു അയാൾ റൂമിലേക്ക് തിരിഞ്ഞു നടന്നു .

..മുകുന്ദേട്ടാ ..

..ഏഹ് ..

മുകുന്ദൻ അന്തം വിട്ടു പോയി ജീവിതത്തിലാദ്യമായാണ് ഒരാൾ മുകുന്ദേട്ടാ എന്ന് വിളിക്കുന്നത് .അയാൾ ആശ്ചര്യത്തോടെ തിരിഞ്ഞു നോക്കി .തന്റെ കൂടെ ഇത്രയും ദിവസം ഒന്നിച്ചുണ്ടായിട്ടും പറയുന്നത് മുഴുവൻ

💬 Comments

View all comments