Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
മൗനമായി അനുസരിച്ചതല്ലാതെ ഇവൾ തന്നെയിതുവരെ ഇങ്ങനെ വിളിച്ചിട്ടില്ല. .
..ഏഹ് എന്റെ പേര് ആര് പറഞ്ഞു തന്നു ..
മുകുന്ദൻ ആകാംഷയോടെ ചോദിച്ചു.
..അത് അന്ന് ആശുപത്രിയിൽ കൊണ്ട് വന്നപ്പോ പറയുന്നത് കേട്ടതാ ..
..ആഹ് അത് ശരി ..
മുകുന്ദന്റെ മനസ്സിൽ അന്ന് ആശുപത്രിയിൽ വെച്ച് കൗണ്ടറിൽ പേര് പറഞ്ഞു കൊടുത്ത സീൻ ഓർമ്മ വന്നു.
..ആട്ടെ എന്താ വിളിച്ചത് സുമിത്രേ ..
..അല്ല ഞാൻ വരുന്നില്ല കിടക്കാൻ …
.. എന്ത് പറ്റി ..പേടിയായോ ..ഇത്രേം ദിവസം കുഴപ്പമില്ലാരുന്നല്ലോ ഇപ്പൊ ന്ത് പറ്റി …
..ഒന്നുമില്ല മുകുന്ദേട്ടാ ..
..മ്മ് ശരി അങ്ങനെയെങ്കി അങ്ങനെ ..
മ്ലാനമായ മുഖത്തോടെ തിരിഞ്ഞ് നടന്ന മുകുന്ദനെ അവൾ വീണ്ടും വിളിച്ചു
..മുകുന്ദേട്ടാ ..
ഇനിയുമെന്താണ് എന്ന ചോദ്യഭാവത്തിൽ വീണ്ടും അയാൾ തിരിഞ്ഞു നോക്കി .
..ഇനി എന്താ ..
..അല്ല ഏട്ടനൊന്നും തോന്നരുത് ..ഇനീം എനിക്ക് വിഷമം താങ്ങാൻ വയ്യ .അത് കൊണ്ടാ..
..വിഷമമോ ..ഇപ്പൊ എന്താ അത് തോന്നാൻ ..
..അഹ് അത് പിന്നെ ചേട്ടൻ ഇന്നലെ മുതല് വഴക്കാ ..രാത്രി ഞാനെവിടെയാ പോവുന്നെന്നും ആരുടെ കൂടെയാ എന്നൊക്കെയാ ചോദിക്കുന്നെ .ചേട്ടന്റെ സ്വഭാവം വാർഡിലുള്ളവരെല്ലാം അറിഞ്ഞു .വയ്യ മുകുന്ദേട്ടാ ഇനിയും ദുരന്തം താങ്ങാൻ വയ്യ .നാളെയോ മറ്റന്നാളോ ഡിസ്‌ചാർജാവുമല്ലോ ..
..ആ ഒരു കാര്യം ചെയ്യ് സുമിത്രേ .റൂമിൽ വന്നില്ലെങ്കി നീയെവിടെ കിടക്കും ആശുപത്രി വരാന്തയിലൊക്കെ കിടന്നാൽ എങ്ങനെ ശരിയാവും ..
..അത് പിന്നെ ..ഞാൻ ..
..സുമിത്ര ഒരു കാര്യം ചെയ്യ് റൂമിലേക്ക് പോരെ
💬 Comments
View all comments