Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
വല്ലതും കഴിച്ചോ ..
അവൾ ഒന്നും പറഞ്ഞില്ല .അത് കൊണ്ട് തന്നെ കുഞ്ഞ് വല്ലോം കഴിച്ചോ എന്നയാൾ ചോദിച്ചില്ല .ഇടയ്ക്ക് ഒന്ന് രണ്ടു പെണ്ണുങ്ങൾ അവളെ അന്വേഷിച്ച് വന്നു .മുകുന്ദനെ കണ്ടു ആരാണെന്നു ചോദിച്ചു . സുമിത്രയുടെ വീടിനടുത്തുള്ളതാണെന്നും ബന്ധുവാണെന്നും മുകുന്ദൻ പറഞ്ഞു .
..ആ അപ്പൊ നിങ്ങൾക്ക് അയാളുടെ കാര്യം ഒന്നും പ്രത്യേകിച്ച് പറഞ്ഞു തരേണ്ട കാര്യമൊന്നുമില്ലല്ലോ ..
...എന്താ അവൻ ചെയ്തത് കൊച്ചിന്റെ നാഭിക്കല്ലെ അവൻ ചവിട്ടിയത് ..ഞാൻ കണ്ടോണ്ടു നിക്കുവാരുന്നു ചേച്ചീ …
…ദേ നിങ്ങൾ ഈ കൊച്ചിന്റെ ബന്ധുവല്ലെ നേരെ പോയി പോലീസ് സ്റേഷനിൽ ഒരു കേസ് കൊടുക്ക് .അവനെ ഒരു പാഠം പഠിപ്പിക്കണം ..
പെണ്ണുങ്ങളുടെ ചർച്ചയിൽ പങ്ക് ചേരാതെ അയാൾ മാറി നിന്നു .അല്പനേരത്തെ കുടുംബശ്രീയ്ക്ക് ശേഷം അവർ പോയപ്പോൾ അയാൾ വീണ്ടും അവളുടെ അടുത്ത് ചെന്നു .
..എഴുന്നേൽക്ക് ഇങ്ങനെ കിടന്നിട്ട് എന്ത് കാര്യം .അയാളാദ്യമായൊന്നുമല്ലല്ലോ ഇങ്ങനെ ഉപദ്രവിക്കുന്നത് .മറ്റുള്ളോരുടെ മുന്നിൽ വെച്ച് അപമാനിക്കുന്നതും ആദ്യമായല്ല .ഈ ആൾക്കാരൊന്നും നമ്മളെ അറിയാത്തവരാ അപ്പൊ ഒരു നാണക്കേടും വിചാരിക്കണ്ട ..എഴുന്നേൽക്ക് ..
അവൾ നിർവികാരതയോടെ അയാളെ നോക്കി .
..സുമിത്രേ ഞാൻ പറഞ്ഞത് കേട്ടില്ലേ എഴുന്നേൽക്ക്.. എന്തെങ്കിലും കഴിക്കാം .അല്ലെങ്കി വാ ഇവിടടുത്താണ് ബീച്ച് .അവിടെ പോയി കുറച്ച് നേരം ഇരിക്കാം .കുറെ തിരയെണ്ണിക്കഴിയുമ്പോ കൊറെയൊക്കെ വിഷമങ്ങൾ മാറും …വാ ..
അയാൾ അവളെ കൂടുതൽ നിർബന്ധിച്ചപ്പോൾ അവൾ സാവധാനം എഴുന്നേറ്റു . അയാള്‍ രണ്ടു കയ്യും കുഞ്ഞിന് നേരെ നീട്ടി അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ മേടിച്ചു
💬 Comments
View all comments