Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
പിന്നെ ദുഷ്ടനാണെങ്കിലും ഒരു ഭർത്താവും കുഞ്ഞു മോനും ഒക്കെ ഉണ്ടല്ലോ .പക്ഷെ എന്റെ കാര്യം അങ്ങനല്ല എന്നെ അന്വേഷിച്ച് വരാനൊന്നും ആരുമില്ല .എന്റെ അച്ഛനും അമ്മയുമൊക്കെ ചെറുപ്പത്തിലേ പോയതാ .പിന്നെ ചെറിയമ്മേടേം ചെറിയച്ഛന്റേം കൂടാ താമസിച്ചത് .അവർക്കു ഞാനൊരു ബുദ്ധിമുട്ടായപ്പോ അന്നിറങ്ങിയതാ. പിന്നെ ഒരു വലിയ സാറാ എന്നെ പഠിപ്പിച്ചതൊക്കെ .പഠിപ്പിക്കാൻ കാശ് ചെലവാക്കിയത് മാത്രമല്ല സുമിത്രേ .. എനിക്കീ ജോലി കിട്ടാനൊക്കെ കാരണം എന്റെ പുറകെ എനിക്ക് കാവലായി അദ്ദേഹം ഉണ്ടായിരുന്നത് കൊണ്ടാണ് . ഞാൻ ദൈവത്തിനു തുല്യമായി കാണുന്ന എന്റെ സാറ് പോലും അറിഞ്ഞിട്ടില്ല ഞാനീ ലീവെടുത്ത് നിക്കുന്നതൊക്കെ .ഇനിയുമധികം എനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല ..
മുകുന്ദൻ അവളെ നോക്കി .നിർവികാരതയോടെ കുഞ്ഞിന്റെ മുഖത്തേയ്ക്കു തന്നെ നോക്കിയിരിക്കുന്നെങ്കിലും പറയുന്നതൊക്കെ അവൾ കേൾക്കുന്നുണ്ടെന്നു തോന്നിയ അയാൾ വീണ്ടും തുടർന്നു ..
..എനിക്കെന്റെ ജോലി കൂടി നോക്കണ്ടേ സുമിത്രേ..
..ലീവെടുത്താ ഞാനീ നിക്കുന്നെ ..അതറിയാമല്ലോ അല്ലെ ..
..കഷ്ടപ്പെട്ട് കിട്ടിയ ജോലിയാ അറിയോ .അതെനിക്ക് കളയാൻ പറ്റില്ല ..എനിക്കിപ്പോ തന്നെ ഇങ്ങനെ ഉപദേശിക്കാനല്ലേ പറ്റൂ ..
..ഒന്നോർത്ത് നോക്കിയേ ഞാനിതെന്തിനാ ഇവിടിങ്ങനെ നിന്നു കഷ്ടപ്പെടുന്നെ.. .
..എത്ര ദിവസമെന്നു കരുതിയാ ഞാനീ നിക്കുന്നെ ..
..ഹലോ ..ഹലോ.. എന്തെങ്കിലുമൊന്ന് പറ സുമിത്രേ ..നിന്റെ വീടിന്റെ അഡ്രസ് പറ ഞാൻ നാട്ടിൽ പോകുമ്പോ അന്വേഷിച്ച് അവരോട് വിവരം പറയാം …
..ഡിസ്ച്ചാര്ജും ആയില്ലേ ഇനീപ്പോ എനിക്ക് പോകാമല്ലോ ..എന്റെ ആവശ്യമില്ലല്ലോ ..
..ഹോ മൈരിത് ..എന്തെങ്കിലുമൊന്ന് പറ സുമിത്രേ …ഇത്രേം നേരം ഞാനിവിടെ കെടന്നു ചിലച്ചിട്ടും ഒരക്ഷരം
💬 Comments
View all comments