Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
പറയുന്നില്ലല്ലോ ..
..ആ എന്നാ ഒരു കാര്യം ചെയ്യ് അഡ്രെസ്സ് പറയുന്നില്ലെങ്കി എഴുന്നേൽക്ക് .ഞാൻ വിളിച്ചോണ്ട് വന്നതല്ലേ തിരിച്ച് ആശുപത്രിയിൽ കൊണ്ട് വിടാം പിന്നെ എന്താന്ന് വെച്ചാ ആയിക്കോ ..
മുകുന്ദൻ പോകാനായി എഴുന്നേറ്റു
..ഇങ്ങോട്ട് എഴുന്നേറ്റ് വാ .. ഞാൻ ഓട്ടോ വിളിക്കാം ...
..ശെടാ ഇതെന്തൊരു മൈര് ..നാശം പിടിക്കാൻ ഒന്ന് വരുന്നുണ്ടോ നീയ് ..വരുന്നെങ്കി വാ അല്ലെങ്കി അവിടിരി ..ഞാൻ പോകുവാ ..
എന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് അയാൾ നടക്കുവാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ നിന്നും സുമിത്ര വിളിച്ചു.
..മുകുന്ദേട്ടാ ..
ആ വിളി കേട്ട് അയാൾ പിടിച്ച് നിറുത്തിയ പോലെ നിന്നു
..മ്മ് എന്താ ..
..ഇപ്പൊ എവിടുന്ന് വന്നെടി നിന്റെ വായിൽ നാക്ക് ..എത്ര നേരം കൊണ്ട് ഓരോന്ന് ചോദിക്കുവാ നിന്നോട്..
..എനിക്കിതിന്റെ വല്ല കാര്യവുമുണ്ടോ.. വല്ലേടത്തും കിടന്ന നിന്നെയൊക്കെ ഇനീം ഞാൻ ചുമക്കണോ..
അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പാറായത് മുകുന്ദൻ കണ്ടു .ഇനി താനും കൂടി അവളെ കൂടുതൽ വിഷമിപ്പിക്കേണ്ട എന്ന് കരുതി അയാൾ സംസാരം നിറുത്തി
…ഒന്നു നില്‍ക്കുമോ മുകുന്ദേട്ടാ ..ഞാൻ മനപ്പൂർവ്വം മിണ്ടാതിരുന്നതല്ല .. എനിക്ക് അല്‍പം സംസാരിക്കുവാനുണ്ട്..ഒന്ന് കേൾക്കുമോ ..
മുകുന്ദന്‍ ചിരിച്ചു കൊണ്ടു തിരികെ പഴയ സ്ഥലത്ത് ചെന്നിരുന്നു
..ആ അപ്പൊ സുമിത്രയ്ക്ക് സംസാരിക്കുവാന്‍ അറിയാം അല്ലെ. ഇത്രേം നേരം ഞാൻ വായിട്ടലച്ചിട്ടും എന്തെങ്കിലും ഒന്നു പറഞ്ഞൊ ..ഇല്ല .ഇത്രേം നേരമെന്നല്ല കണ്ടു മുട്ടി ഇത്രേം ദിവസമായിട്ടും എന്തേലും ഒന്ന് നല്ല രീതിയിൽ സംസാരിച്ചിട്ടുണ്ടോ അതുമില്ല ..അപ്പോപ്പിന്നെ മനുഷ്യന് ദേഷ്യം വരത്തില്ലേ ..അതിനാ ഞാൻ
💬 Comments
View all comments