Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
തെറി പറഞ്ഞെ വിഷമിക്കണ്ട ..ആ എന്താ പറയാനുള്ളത് . കേൾക്കട്ടെ അവസാന നിമിഷമെങ്കിലും വാ തുറന്നല്ലോ …”
..ആഹ് അത് പിന്നെ … ദൈവ നിശ്ചയമായിരിക്കാം അന്ന് മുകുന്ദേട്ടൻ എന്‍റെ മുന്നില്‍ വന്നു പെട്ടത് അല്ലെങ്കില്‍ ഞാന്‍ ഈ ഭൂലോകത്ത് ഇന്ന് ഉണ്ടാകുമായിരുന്നില്ല. അഡ്രെസ്സ് തന്നാൽ എന്റെ വീട്ടുകാരെ അന്വേഷിക്കാമെന്നും പറഞ്ഞില്ലേ . അത് കൊണ്ട് കാര്യമില്ല മുകുന്ദേട്ടാ ..ഓര്‍മ്മയുള്ള കാലം മുതല്‍ അനാഥാലയത്തിലാണ് ഞാന്‍ വളര്‍ന്നത്. വിവാഹം കഴിഞ്ഞത് കൊണ്ട് അവർക്ക് ഇനി എന്റെ കാര്യത്തിൽ ഉത്തരവാദിത്വം ഒന്നുമില്ല..
..ഏഹ് എന്ത് ..
മുകുന്ദൻ ആശ്ചര്യത്തോടെ സുമിത്രയെ നോക്കി .
..മുകുന്ദേട്ടാ എനിക്ക് സ്വന്തമെന്ന് പറയുവാന്‍ ഇന്ന് ഈ ലോകത്ത് ഈ കുഞ്ഞാ ഉള്ളത് . പിന്നെ അനാഥാലയത്തിലെ കുറച്ച് അന്തേവാസികളും മാത്രം. വിവാഹിതയാകുന്നത് വരെ ഞങ്ങളുടെ സെന്ററിൽ ജീവിതം ഞാന്‍ വേണ്ടുവോളം ആസ്വദിച്ചിരുന്നു.ഒരിക്കൽ ഒരു സമൂഹ വിവാഹത്തില്‍ ഞാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നറിഞ്ഞ ദിവസം അവരോടൊക്കെ കരഞ്ഞു കേണപെക്ഷിച്ചതാണ്.അന്ന് ആരും എന്‍റെ വാക്കുകള്‍ ചെവികൊണ്ടില്ല വിവാഹപ്രായമായാല്‍ വിവാഹം കഴിപ്പിച്ചയക്കുക എന്നതാണ് അവിടെത്തെ രീതി എന്നായിരുന്നു മറുപടി.അവിടെ നിന്നും വിവാഹിതരായി പോയ പല ചേച്ചിമാരും അവരുടെ കദനകഥകള്‍ അവിടെ വന്നു പറയുമായിരുന്നു അതൊക്കെ കേട്ടു എല്ലാവർക്കും പേടിയാ മുകുന്ദേട്ടാ .നല്ലൊരു കുടുംബ ജീവിതം ലഭിച്ചവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരുന്നു .വിവാഹം കഴിഞ്ഞ് എന്നെ കൊണ്ട് വന്നത് ഏതോ ഒരു വാടക വീട്ടിലാ ആദ്യരാത്രിയില്‍ മദ്യപിച്ചു ലക്കുക്കെട്ട നിലയില്‍ മുറിയില്‍ എത്തിയ അയാള്‍ പാലിനു പകരം എനിക്ക് തന്നത് മദ്യം.അന്നത് കുടിക്കാഞ്ഞതിനു ആദ്യരാത്രിയിൽ തന്നെ എന്നെ പൊതിരെ തല്ലി .വിവാഹജീവിതത്തിൽ
💬 Comments
View all comments