Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
ഒരുപാട് സ്വപനങ്ങളുമായി വരുന്ന പെണ്ണ് ആ രാത്രിയിൽ തന്നെ ജീവിതം നശിച്ചു എന്ന് മനസ്സിലാക്കുന്ന ഒരവസ്ഥ മുകുന്ദേട്ടന് മനസ്സിലാകുമോ എന്നറിയില്ല .ആദ്യരാത്രിയിലത്തേക്കാൾ മോശമായിരുന്നു പിന്നീടുള്ള ദിവസങ്ങൾ ചോദിക്കാനും പറയാനും ആരുമില്ല .എനിക്ക് ഒന്ന് വിഷമിച്ചു കരയാൻ പോലും കഴിഞ്ഞിട്ടില്ല . അന്ന് ആദ്യരാത്രിയില്‍ തന്നെ എനിക്ക് ബോധ്യമായി അയാളുടെ കൂടെ ജീവിക്കുവാന്‍ കൊള്ളില്ലാ എന്ന്.അന്ന് മുതൽ എന്നും അയാള്‍ എന്നെ തല്ലിക്കൊല്ലാറാക്കും . അങ്ങനെ തളർന്ന് കിടന്ന ഏതോ ഒരു രാത്രിയിൽ എന്നെ ബലാത്സംഗം ചെയ്താണ് ഞാൻ ഗർഭിണി ആയതു .ഒരിക്കലും അതുണ്ടാവരുതെന്നു പ്രാർത്ഥിച്ച ഞാൻ പ്രസവിച്ചു അതും എല്ലാ കാര്യങ്ങൾക്കും ഞാൻ തന്നെയാ ചെയ്തത് , ആരുമില്ലായിരുന്നു ഒന്ന് സഹായിക്കാൻ .പ്രസവിച്ചു കിടക്കുമ്പോഴും ഇടിയും അടിയും നിരന്തരം കൊള്ളുന്നുമുണ്ടായിരുന്നു .ആദ്യമൊക്കെ ഓരോ കാരണം പറഞ്ഞ് മര്‍ദ്ദിച്ചു അവശയാക്കിയിടും പിന്നെ പിന്നെ കാരണമില്ലാതെയായി മര്‍ദ്ദനം.ഓരോരോ ആണുങ്ങളുടെ പേര് വെച്ച് എന്തെല്ലാം ഞാൻ കേട്ടു ആൾക്കാർക്കൊക്കെ എന്നോട് മിണ്ടാൻ പോലും പേടിയാണ് എന്തിനാ മിണ്ടുന്നതു വെറുതെ നോക്കിയാൽ പോലും അവരുടെ പേര് പറഞ്ഞ് അടിയ്ക്കും ചെലപ്പോ എന്നേം പിടിച്ച് വലിച്ച് അവരുടെ വീട്ടിൽ ചെന്നു അവരുടെ മുന്നിലിട്ട് അടിയ്ക്കും .വീട്ടിൽ അടി കൊണ്ട് എത്ര ഉറക്കെ കരഞ്ഞാലും ആരും തിരിഞ്ഞു പോലും നോക്കില്ല പിന്നെ അവരുടെ സമാധാനവും അയാൾ കളയും .വേദനയും ഒറ്റപ്പെടലും നാലര വര്ഷം ഞാനനുഭവിച്ചു എന്നിട്ടും ഞാന്‍ അയാളുടെ കൂടെ ജീവിച്ചു കാരണം എനിക്ക് പോകാൻ വേറെ സ്ഥലമില്ല അത് കൊണ്ടാ മുകുന്ദേട്ടാ .തിരിച്ച് അനാഥാലയത്തിലേക്ക് ചെല്ലാനും പറ്റില്ല .എനിക്ക് ഇന്നും ആകെയുള്ള ആശ്രയം അയാൾ
💬 Comments
View all comments