Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
തന്നെയാണ് അയാളുടെ കൂടെയുള്ള ജീവിതം. എത്ര കഷ്ടപ്പെട്ടാലും എന്റെ മോന് വേണ്ടി ജീവിക്കണം .അവനാണ് എന്റെ ജീവിതം അവനു വേണ്ടി മാത്രം ..
ആദ്യമായി സുമിത്ര മനസ്സ് തുറന്നു മുകുന്ദനോട് സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും അവൾ തേങ്ങിപ്പോയി .കുഞ്ഞിനെ മാറോടണക്കി കരയുന്ന അവളെ സങ്കടം തീരുവോളം കരയാനായി സ്വതന്ത്രയാക്കി വിട്ട് മുകുന്ദൻ എഴുന്നേറ്റ് കടൽ തീരത്തേയ്ക്കു നടന്നു .കുറെ നേരം അയാൾ കണ്ണെത്താദൂരത്തേയ്ക്കു നോക്കി നിന്നു .എല്ലാം കേട്ട് മുകുന്ദന് വിഷമമായി ഈ പാവം പെണ്ണിനെ എന്തൊക്കെ രീതിയിലാ താൻ ചിന്തിച്ചത് .ഇന്നലെ എന്തൊക്കെ രീതിയിലാ അവളെ ശാരീരികമായി മുതലെടുത്തത് .ഇത്രയേറെ വിഷമം ഉള്ളിലുണ്ടെന്ന് അറിയാതെ താൻ അവളെ വേറെ ഒരു കണ്ണ് കൊണ്ടല്ലേ കണ്ടത് .ദൈവം ഒരിക്കലും പൊറുക്കില്ല തന്നോട് ..അവളോട് മാപ്പു പറയണം പറയാതെ പോയാൽ ഒരിക്കലും തന്റെ ആത്മാവിനു ശാന്തി കിട്ടില്ല .ചിന്തിച്ച് അവസാനം അയാളൊരു തീരുമാനം എടുത്ത് തിരികെ അവൾക്കരികിലേക്ക് ചെന്നു .
…സുമിത്രേ വാ എഴുന്നേൽക്ക് പോകാം …സമയം കുറെ ആയില്ലേ ആശുപത്രിയിൽ അയാളന്വേഷിക്കും ..
മുകുന്ദൻ കുഞ്ഞിനെ അവളുടെ കയ്യിൽ നിന്ന് മേടിച്ച് നടന്നപ്പോൾ അവളും എഴുന്നേറ്റ് പുറകെ നടന്നു .
..സുമിത്രേ എന്നോട് ക്ഷമിക്കണം ഞാൻ ചെയ്തതൊക്കെ തെറ്റായിരുന്നു .ഇന്നലെ സംഭവിച്ചത് ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നു .അങ്ങനെ പറ്റിപ്പോയി എന്നോട് ക്ഷമിച്ചെന്നെങ്കിലും പറയാതെ എനിക്ക് മനസ്സിന് സമാധാനം കിട്ടില്ല .അല്ലെങ്കി ഞാൻ ഉമിത്തീയിലെന്ന പോലെ ഉരുകിത്തത്തീരും ..
..അത് സാരമില്ല മുകുന്ദേട്ടാ .. നടന്നതൊക്കെ എന്റെ വിധിയാണത് .അല്ലെങ്കിൽ മുകുന്ദേട്ടൻ അന്നവിടെ വരാനും അങ്ങനൊക്കെ സംഭവിക്കാനും ഇന്നിവിടെ വരെ
💬 Comments
View all comments